| Friday, 20th March 2026, 11:03 pm

ലോക റെക്കോഡ് തിരുത്തി ഇന്ത്യന്‍ യുവ താരം; 81 പന്തില്‍ 193...!

ശ്രീരാഗ് പാറക്കല്‍

ടി-20 ഫോര്‍മാറ്റില്‍ ലോക ചരിത്രം കുറിച്ച് 22കാരനായ ഇന്ത്യന്‍ താരം ആര്യ ദേശായി. ടി-20 ഫോര്‍മാറ്റിലെ ഒരു മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയാണ് താരം റെക്കോഡ് സ്വന്തമാക്കിയത്.

സൂരത്ത് ക്രിക്കറ്റ് ടി-20 ലീഗില്‍ 81 പന്തില്‍ 21 ഫോറുകളും 14 സിക്‌സുകളും ഉള്‍പ്പെടെ 193 റണ്‍സ് നേടിയാണ് ദേശായി റെക്കോഡിന് അര്‍ഹനാക്കിയത്. ലീഗിലെ ആറാം സീസണിലേക്ക് കടന്ന ഈ ടൂര്‍ണമെന്റില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള മികച്ച താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും പോലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ ഗുജറാത്തിന് വേണ്ടി കളിച്ച താരമാണ് ആര്യ ദേശായി. മുമ്പ് ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്ന ആര്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ക്യാമ്പുകളിലും സ്ഥിര സാന്നിധ്യമാണ്.

അണ്ടര്‍ 19, അണ്ടര്‍ 23, സീനിയര്‍ വിഭാഗങ്ങളിലെ താരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലാണ് ആര്യ വെടിക്കെട്ട് നടത്തിയത്.

Content Highlight: Arya Deshai In Great Record Achievement In T20 Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more