ജനകീയപ്രശ്‌നങ്ങളുയര്‍ത്തുന്ന ജനപക്ഷ ബദലെന്ന വികാരമുണര്‍ത്തിയിരുന്ന ഇടതുപക്ഷം എങ്ങനെയാണ് ദയനീയമായി പിന്‍തള്ളപ്പെടുന്നത്? അവരുപേക്ഷിച്ച ജനപക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെ കൂടെ അവരോടുള്ള അനുഭാവവും പടിയിറങ്ങിയിരിക്കുന്നു. അതു തിരിച്ചറിയാനോ തിരുത്താനോ അവര്‍ സന്നദ്ധരല്ല എന്നത് കേരളത്തിന്റെതന്നെ ദൗര്‍ഭാഗ്യമായിത്തീരുകയാണ്.
| ഒപ്പിനിയന്‍ | ഡോ. ആസാദ്|
നാം എന്താണ് ചെയ്യുന്നതെന്ന് നാം അറിയുന്നില്ലെന്നുണ്ടോ? ധനാധികാര ശക്തികളുടെ ഉത്സവമായി ജനാധിപത്യത്തെ നാം വിട്ടുകൊടുത്തിരിക്കുന്നു. ഭരണാധികാരംകൊണ്ട് ജനങ്ങള്‍ക്കു നല്‍കാവുന്ന ആശ്വാസം നല്‍കാതെ പരമാവധി ചൂഷണത്തിന് വിധേയമാക്കുന്നവരെ വീണ്ടും തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്താവും? അഴിമതികളുടെയും അവിഹിത കൂട്ടായ്മകളുടെയും പാപം കഴുകിക്കളയാവുന്നതേയുള്ളൂ എന്ന് വിചാരിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്നതെന്താവും? നിയമസഭയിലെ പ്രതിപക്ഷത്തെ പ്രതീക്ഷയോടെ ഒന്നു നോക്കാന്‍പോലും നിഷ്പക്ഷസമൂഹം തയ്യാറാവുന്നില്ലെന്നതും അമ്പരപ്പിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തില്‍ സവിശേഷമായ ഒരു ധ്രുവീകരണമാണ് നടക്കുന്നത്. പഴയപോലെ വലതോ-ഇടതോ എന്ന ബദലുകള്‍ ജനങ്ങള്‍ക്കു മുന്നിലില്ല. ഒന്നിനു പകരം മറ്റേത് എന്നു കരുതാവുന്ന വ്യത്യസ്തത ജനങ്ങള്‍ക്ക് ബോധ്യമാവുന്നില്ലായിരിക്കും. കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മും ബി.ജെ.പിയും ഒരേപോലെ എന്നു സ്വീകരിക്കുന്ന പൊതുബോധമാണ് ശക്തിപ്പെടുന്നത്. ആഴത്തില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്ന വ്യത്യസ്തതകളെ അവര്‍തന്നെ ഇല്ലാതാക്കിക്കാണണം. ബി.ജെ.പിയുടെ വളര്‍ച്ചയാണ് അരുവിക്കര തെരഞ്ഞെടുപ്പിന്റെ മുഖ്യ വിശേഷമാകുന്നത്.
ഇടതു രാഷ്ട്രീയം എന്ന ബദല്‍ ജനങ്ങള്‍ക്കു മുന്നില്‍ ഇല്ലാതാകുമ്പോള്‍ “അഥവാ അതു വെറും വലതു രാഷ്ട്രീയത്തിന്റെ അനുബന്ധമാകുമ്പോള്‍” സംഭവിക്കാവുന്നതേ ഇപ്പോള്‍ സംഭവിച്ചിട്ടുള്ളു. 2011ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയത് 7694 വോട്ടു മാത്രമായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ അതു പതിനാലായിരത്തിലേറെയായി. ഇപ്പോള്‍ അതും ഇരട്ടിച്ചിരിക്കുന്നു. 34145 വോട്ടാണ് ഒ. രാജഗോപാലന്‍ നേടിയിരിക്കുന്നത്. നേട്ടമാര്‍ക്കാണെന്നു വ്യക്തം. തീവ്ര വലതുപക്ഷത്തിന് പരവതാനി വിരിക്കുകയാണ് കേരളത്തിലെ ജീര്‍ണ രാഷ്ട്രീയസാഹചര്യം.
കോര്‍പറേറ്റുകളും ധനാധികാര മൂര്‍ത്തികളും ആഘോഷിക്കുകയാണ്. അവരുടെ ലീലകളില്‍ ഒരു ജനത പങ്കു ചേര്‍ന്നിരിക്കുന്നു. തൊഴില്‍ നഷ്ടമാക്കുന്നവരെ, ഭൂമിയില്‍നിന്ന് ഇറക്കി വിടുന്നവരെ, വിലക്കയറ്റത്തിന്റെ ദുരിതം വിതക്കുന്നവരെ, ക്ഷേമ പദ്ധതികളില്‍നിന്ന് കുടിയിറക്കുന്നവരെ, പൊതുസ്വത്ത് കൊള്ളയടിക്കുന്നവരെ തിരിച്ചറിയുന്നില്ലെന്നു മാത്രമല്ല അവരോടൊപ്പം ഒരു നേരമ്പോക്കിന് ജനത സമയം കണ്ടെത്തിയിരിക്കുന്നു. ഇത്ര വഴുപ്പന്‍ ജനസമൂഹമായി കേരളീയരെ മാറ്റിയതെന്താണാവോ?
ജനകീയപ്രശ്‌നങ്ങളുയര്‍ത്തുന്ന ജനപക്ഷ ബദലെന്ന വികാരമുണര്‍ത്തിയിരുന്ന ഇടതുപക്ഷം എങ്ങനെയാണ് ദയനീയമായി പിന്‍തള്ളപ്പെടുന്നത്? അവരുപേക്ഷിച്ച ജനപക്ഷ പുരോഗമന രാഷ്ട്രീയത്തിന്റെ കൂടെ അവരോടുള്ള അനുഭാവവും പടിയിറങ്ങിയിരിക്കുന്നു. അതു തിരിച്ചറിയാനോ തിരുത്താനോ അവര്‍ സന്നദ്ധരല്ല എന്നത് കേരളത്തിന്റെതന്നെ ദൗര്‍ഭാഗ്യമായിത്തീരുകയാണ്.
കോര്‍പറേറ്റുകളും ധനാധികാര മൂര്‍ത്തികളും ആഘോഷിക്കുകയാണ്. അവരുടെ ലീലകളില്‍ ഒരു ജനത പങ്കു ചേര്‍ന്നിരിക്കുന്നു. തൊഴില്‍ നഷ്ടമാക്കുന്നവരെ, ഭൂമിയില്‍നിന്ന് ഇറക്കി വിടുന്നവരെ, വിലക്കയറ്റത്തിന്റെ ദുരിതം വിതക്കുന്നവരെ, ക്ഷേമ പദ്ധതികളില്‍നിന്ന് കുടിയിറക്കുന്നവരെ, പൊതുസ്വത്ത് കൊള്ളയടിക്കുന്നവരെ തിരിച്ചറിയുന്നില്ലെന്നു മാത്രമല്ല അവരോടൊപ്പം ഒരു നേരമ്പോക്കിന് ജനത സമയം കണ്ടെത്തിയിരിക്കുന്നു. ഇത്ര വഴുപ്പന്‍ ജനസമൂഹമായി കേരളീയരെ മാറ്റിയതെന്താണാവോ?
തീവ്രമായ വേദനകളിലൂടെ കടന്നുപോകുമ്പോഴും പീഡിപ്പിക്കുന്നവരോട് ദാസ്യം പുലര്‍ത്തുന്ന വിധം കേരളത്തെ മാറ്റിയത് പുരോഗമന ജീവിത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍മടക്കമാണ്. 10674 വോട്ടിനാണ് 2011ല്‍ കാര്‍ത്തികേയന്‍ അരുവിക്കരയില്‍ ജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം ഏറെക്കുറെ അത്രതന്നെയുണ്ട്. 10128 വോട്ട്. വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെങ്കിലും യു.ഡി.എഫിന് കഴിഞ്ഞ തവണത്തെ വോട്ട് മറികടക്കാനായിട്ടില്ല. കഴിഞ്ഞതവണ ആര്‍.എസ്.പി നേടിയ വോട്ടിനെക്കാള്‍ വോട്ടുനേടാന്‍ വിജയകുമാറിനും കഴിഞ്ഞില്ല. രാജഗോപാലന്റെ തീവ്രവലതുപക്ഷത്തിനാണ് മുന്നേറ്റമുണ്ടാക്കാനായത്.
അടുത്തപേജില്‍ തുടരുന്നു
വലതുപക്ഷ പ്രസ്ഥാനങ്ങള്‍ അന്യോന്യം തുണയ്ക്കുമ്പോഴും വേറിട്ടൊരു സ്വഭാവവിശേഷംകൊണ്ട് കരുത്തുകാട്ടണം ഇടതുപക്ഷം. അതിന് മുകള്‍പ്പരപ്പില്‍ ചെങ്കൊടി വീശിയതുകൊണ്ടു മാത്രമായില്ല. സത്തയില്‍ ഇടതുപക്ഷ രാഷ്ട്രീയം വേണം. വിട്ടുപോയ ആളുകളെയല്ല തിരിച്ചുകൊണ്ടു വരേണ്ടത്. വിട്ടുപോയ രാഷ്ട്രീയത്തെയാണ്. അതു വന്നാല്‍ എല്ലാവരും വരും. വരുംതലമുറയും വന്നുചേരും. നിലവിലുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അതാവില്ലെങ്കില്‍ ചവിട്ടിയരക്കപ്പെടുന്ന സമൂഹത്തില്‍നിന്ന് അങ്ങനെയൊന്നുണ്ടാവാതെ വയ്യല്ലോ. കാലമെത്ര എടുക്കുമെന്ന ചോദ്യം എന്നോടല്ല അവനവനോടാണ് ചോദിക്കേണ്ടത്.
പഞ്ചായത്തു തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ വന്നു നില്‍ക്കുകയാണ്. വരാനിരിക്കുന്ന അപകടം ജനങ്ങളെ ഓര്‍മിപ്പിക്കേണ്ടതുണ്ട്. ജനവിരുദ്ധ വികസനത്തിന്റെയും നീതിരഹിത നിലപാടുകളുടെയും വക്താക്കളും പ്രയോക്താക്കളുമാണോ തെരഞ്ഞെടുക്കപ്പെടേണ്ടത്? നിത്യനിദാനത്തിന് പ്രയാസപ്പെട്ട് സമരരംഗത്തിറങ്ങുന്ന ജനങ്ങളെ ആരാണ് പ്രതിനിധീകരിക്കുക? മൂല്യബോധവും നിശ്ചയ ദാര്‍ഢ്യവുമുള്ള പുതിയ പ്രതിപക്ഷം ജനങ്ങളില്‍നിന്നു് ഉയര്‍ന്നുവരുമോ? ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഗതി ബംഗാളിലേതിനെക്കാള്‍ മോശമാകും. അവരത് പരിഗണിച്ചാലും ഇല്ലെങ്കിലും പീഢാനുഭവങ്ങളുള്ള ജനതയെ എക്കാലത്തും മയക്കിക്കിടത്താനാവില്ല എന്ന വിചാരമേ നമുക്കു കരുത്താവുന്നുള്ളു.
ബി.ജെ.പി മത്സരിച്ചതുകൊണ്ട് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് എല്‍.ഡി.എഫിന്റെ പരാജയത്തിന് കാരണം എന്നു സമാധാനിക്കുന്നവരുണ്ട്. അത് പരാതിയായി ഉന്നയിക്കുന്നവരുമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും അങ്ങനെത്തന്നെയല്ലേ? രണ്ടിലേറെ സ്ഥാനാര്‍ത്ഥികളുണ്ടാവുമ്പോഴെല്ലാം ഇങ്ങനെ വോട്ടുകള്‍ ഭിന്നിച്ചുപോകാറുണ്ട്. ഇത്തവണ എന്തു സവിശേഷതയാണുള്ളത്?
സി പി എം അങ്ങനെയൊരു കാര്യം എടുത്തു പറയുമ്പോള്‍ തങ്ങളുടെതന്നെ പോരായ്മയാണ് പറയുന്നതെന്ന് അവരോര്‍ക്കുന്നേയില്ല. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിച്ചാലും ബദലിന്റെ ആകര്‍ഷകത്വവും ജനാഭിമുഖ്യവും ഇടതുപക്ഷത്തെ തുണയ്ക്കുമെന്ന വിശ്വാസമാണ് സി.പി.ഐ.എമ്മിന് നഷ്ടപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പ്രസ്താവനകള്‍ ഈ ദൗര്‍ബല്ല്യത്തിന്റെ പ്രഖ്യാപനമായി. യു.ഡി.എഫ് വിരുദ്ധ വോട്ടുകള്‍ എല്‍.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ വീതിക്കപ്പെടുന്നുവെങ്കില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ എന്തു വ്യത്യാസമാണുണ്ടാവുക? അവരെ വേര്‍തിരിക്കാന്‍ പാകത്തില്‍ പ്രതിപക്ഷ ബഞ്ചിലിരുന്ന് എല്‍.ഡി.എഫ് മുന്നോട്ടുവെച്ച ബദലെന്താണ്? എന്തു പ്രതീക്ഷയും വിശ്വാസവുമാണ് അവര്‍ ജനങ്ങളില്‍ സൃഷ്ടിച്ചത്?
ജനകീയ സമരങ്ങളില്‍നിന്നുള്ള വേറിട്ടു നില്‍പ്പും ഏറ്റെടുത്ത സമരങ്ങളുടെ തുടര്‍ച്ചയായ പരാജയവും കോര്‍പറേറ്റുകളോടും ധനവാന്മാരോടുമുള്ള അമിതമായ അടുപ്പവും ജനവിരുദ്ധ വികസനങ്ങളിലുള്ള താല്‍പ്പര്യവും സി.പി.ഐ.എമ്മിനെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണാനുബന്ധമാക്കി തീര്‍ത്തിരിക്കുന്നു. അപ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ എന്തു വേര്‍തിരിവ്?
യു.ഡി.എഫിനെ നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെ തുണച്ചുവെന്ന് പാര്‍ട്ടിയില്‍ വിചാരണ നേരിടുന്നയാളെ പ്രചാരണ നേതൃത്വം ഏല്‍പ്പിക്കേണ്ടിവരുന്ന ദുര്‍ഗതി മറ്റേതു പാര്‍ട്ടിക്കുണ്ടായിട്ടുണ്ട്? അതൊരു മുഖംമൂടിയാണെന്ന്, വി.എസ്സിനോട് സഹതപിച്ചുകൊണ്ടുതന്നെ ജനങ്ങള്‍ തിരിച്ചറിയില്ലേ? ഒരിടതുപക്ഷ പ്രസ്ഥാനത്തിനുണ്ടാകാവുന്ന ഏറ്റവും വലിയ തകര്‍ച്ചയാണിത്. കള്ളനാണയങ്ങളുടെ ഗണത്തില്‍ സ്വയം പ്രതിഷ്ഠിക്കുന്ന വേല.