| Wednesday, 18th June 2014, 10:36 am

മാഗസിന്‍ വിവാദം: കേരളത്തിലെ കേസ് ഗുരുതരമെന്ന് അരുണാ റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി : എതിരഭിപ്രായം പറയാന്‍ അനുമതിയില്ലാത്ത അവസ്ഥ ജനാധിപത്യത്തിന്റെ തകര്‍ച്ചയാണെന്ന് മഗ്‌സസെ അവാര്‍ഡ് ജേതാവും പൗരാവകാശ പ്രവര്‍ത്തകയുമായ അരുണാ റോയ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ ഭരണകൂടം നടത്തുന്ന കടന്നുകയറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്  കേരളത്തിലെ മാഗസിന്‍ വിവാദമെന്നും അവര്‍ പറഞ്ഞു.

ചെറുത്തുനില്‍പുകളിലൂടെയും സംഘടിത മുന്നേറ്റങ്ങളിലൂടെയും ജനാധിപത്യവും സ്ത്രീസുരക്ഷയും സംരക്ഷിക്കാന്‍ ജനം മുന്നോട്ട് വരണമെന്ന് “വനിതാ സംഘടനകളുടെ വെല്ലുവിളികള്‍” എന്ന വിഷയത്തില്‍
ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തവെ അവര്‍ പറഞ്ഞു.

കുന്നംകുളത്തെ പോളിടെക്‌നിക് കോളേജിലും ഗുരുവായുര്‍ ശ്രീകൃഷ്ണ കോളേജിലും എസ്.എഫ്.ഐ പുറത്തിറക്കിയ മാഗസിനുകളില്‍ മോദിയെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രിന്‍സിപ്പലടക്കമുള്ള അധ്യാപകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more