| Saturday, 25th April 2026, 2:13 pm

കുട്ടേട്ടാ.. സാധനം കയ്യിലുണ്ടോ എന്നാണ് വഴിൽ കൂടെ പോകുന്നവർ ഇപ്പോൾ ചോദിക്കുക: അരുൺ കുമാർ

നന്ദന എം.സി

ബാലതാരമായി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് അരുൺ കുമാർ. 90കളിൽ ബാലതാരമായി എത്തി ഒളിമ്പ്യൻ അന്തോണി ആദം, വിനയപൂർവം വിദ്യാലയം എന്നീ ചിത്രങ്ങളിലെ കുസൃതിക്കാരൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച അതേ അരുൺ ഇന്നും മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.

ഇപ്പോൾ സവിൻ സ സംവിധാനം ചെയ്ത് ബോക്സ് ഓഫീസ് വിജയം നേടി മുന്നേറുന്ന വാഴ2 വിലും അരുൺ കുമാർ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അരുൺ കുമാർ, Photo: Arun Kumar/ Facebook

ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന ‘കുട്ടൻ’ എന്ന കഥാപാത്രം എല്ലാ നാട്ടിലെയും സ്കൂളുകളിൽ കാണുന്ന കൂൾബാർ നടത്തിപ്പുകാരനെ പോലെ കുട്ടികൾക്ക് പ്രിയങ്കരനായി ആദ്യം തോന്നിക്കുന്നു.

എന്നാൽ യാഥാർത്ഥത്തിൽ കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയും ലഹരി നൽകുകയും ചെയ്യുന്ന വ്യക്തിയാണ് കുട്ടൻ. പൊലീസ് പിടിയിലാകുന്ന ഘട്ടത്തിലും കുട്ടേട്ടന്റെ ആ നിഷ്കളങ്ക ഭാവത്തിന് യാതൊരു മാറ്റവും ഇല്ല എന്നുള്ളതും ഈ കഥാപാത്രത്തിന്റെ പ്രത്യേകതയാണ്.

ഇപ്പോൾ ആളുകൾ തന്നെ ‘കുട്ടേട്ടൻ’ എന്നാണ് വിളിക്കുന്നതെന്നും, ആ പേരിലാണ് താൻ അറിയപ്പെടുന്നതെന്നും അരുൺ കുമാർ പറയുന്നു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്

‘കുട്ടികൾക്ക് ഇഷ്ട്ടമുള്ള ആകെ രണ്ട് കഥാപാത്രങ്ങളിൽ ഒന്ന് അജു വർഗീസിന്റെ കഥാപാത്രവും കുട്ടേട്ടൻ എന്ന എന്റെ കഥാപാത്രവുമാണ് എന്നായിരുന്നു എന്നോട് പറഞ്ഞത്.

ഹാഷിർ ആൻഡ് ടീമിനൊപ്പം അരുൺ കുമാർ, Photo: Arun Kumar/ Facebook

ഞാൻ റോഡിൽ കൂടി വരുമ്പോൾ പിള്ളേരൊക്കെ കാണുമ്പോൾ അല്ലെങ്കിൽ ആൾക്കാർ ഒക്കെ കാണുമ്പോൾ കുട്ടേട്ടാ എന്നാണ് വിളിക്കുക. സാധനം കയ്യിലുണ്ടോ എന്ന് ചോദിക്കും. അത് തന്നെയാണ് കമന്റ്സിലും ചോദിക്കുന്നത്. ഈ ഹൈഡ്രോ ഫോണിക്ക്സ് എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും എനിക്കും ശരിക്ക് അറിയില്ല,’ അരുൺ കുമാർ പറഞ്ഞു.

സവിൻ സ സംവിധാനം ചെയ്ത ചിത്രത്തിൽ ഇൻസ്റ്റഗ്രാം റീൽസ് വഴി ശ്രദ്ധ നേടിയ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

കൂടാതെ ബിജുക്കുട്ടൻ, സുധീഷ്, അൽഫോൺസ് പുത്രൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ മറ്റ് വേഷങ്ങളിൽ എത്തുന്നുണ്ട്. 200 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുൾ പ്രദർശനമായി വിജയകരമായി തുടരുകയാണ്.

Content Highlight: Arun talks about his character in the movie Vazha 2

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more