| Monday, 29th September 2025, 9:36 am

ആനന്ദം ബോയ്‌സിന്റെ വര്‍ഷമാണ് ഇത്; ലോക ഇറങ്ങുന്നതിന് മുമ്പേ ചന്തു എന്നോട് പറഞ്ഞു: അരുണ്‍ കുര്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോക ഇറങ്ങുന്നതിന് മുമ്പ് ചന്തു തന്നോട് ഇത് ആനന്ദം ബോയ്‌സിന്റെ വര്‍ഷമാണെന്ന് പറഞ്ഞിരുന്നുവെന്ന് അരുണ്‍ കുര്യന്‍. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ കുര്യന്‍.

‘ആനന്ദത്തിന് ശേഷം റോഷന്‍ സിനിമയില്‍ അത്യാവശ്യം ലിഫ്റ്റായിരുന്നു. സമയം എടുത്താണെങ്കിലും വിശാഖും ഒരു നല്ല പൊസിഷനിലേക്ക് എത്തിയിരുന്നു. തോമസ് കുറച്ച് അധികം വെയ്റ്റ് ചെയ്തു. ഒരു സിനിമ ഓണ്‍ ആയി വന്നത് പിന്നീട് ക്യാന്‍സലായി പോയി. അത് കഴിഞ്ഞ് അവനെ തുടരുമില്‍ കാസ്റ്റ് ചെയ്തത് കണ്ടപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു.

അതുപോലെ അനാര്‍ക്കലിയാണെങ്കിലും നല്ല രീതിയില്‍ പോകുന്നു. ഗഗനചാരി ചെയ്തു, അതുപോലെ അല്‍ത്താഫ് സലീമിന്റെ കൂടെ ഒരു സിനിമ ചെയ്തു. സിങ്ങറായിട്ട് ലൈം ലൈറ്റിലുണ്ട്. അനുവാണെങ്കിലും സിനിമയിലുണ്ട്. സിദ്ദി മാത്രമാണ് ബിസിനസുമായി മുന്നോട്ട് പോകുന്നത്,’ അരുണ്‍ കുര്യന്‍ പറഞ്ഞു.

റോന്ത്, തുടരും, ലോക, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആനന്ദം ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം പുതുമുഖങ്ങളായി എത്തിയ അരുണ്‍ കുര്യന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ്.

ഈ വര്‍ഷം ആനന്ദം ബോയ്‌സ് കൊണ്ടുപോയെന്ന് പറയുന്ന റീലുകളും പോസ്റ്റുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആനന്ദം. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനും കാസ്റ്റ് എന്‍ ക്രൂവിന്റെ കീഴില്‍ വിനോദ് ഷൊര്‍ണൂരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരുന്നത്. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സച്ചിന്‍ വാര്യറാണ്.

Content highlight:  Arun Kurian says Chandu had said that this was the year of Anandam Boys before Loka Cinema was released

We use cookies to give you the best possible experience. Learn more