ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് അരുണ്‍ അനിരുദ്ധന്‍. ബിജു മേനോന്‍ നായകനായി 2018ല്‍ പുറത്തിറങ്ങിയ പടയോട്ടത്തിന് സ്‌ക്രിപ്റ്റ് ഒരുക്കിക്കൊണ്ടാണ് അരുണ്‍ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. ബേസില്‍- ടൊവിനോ കൂട്ടുകെട്ടിലൊരുങ്ങിയ മിന്നല്‍ മുരളിയുടെ സഹ എഴുത്തുകാരനും അരുണായിരുന്നു.
ബേസിലിനെയും ടൊവിനോയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിക്കൊണ്ട് ഒരുക്കിയ അതിരടിയിലൂടെ സംവിധായക കുപ്പായവും അരുണ്‍ അണിഞ്ഞു. യൂത്ത് ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് ഒരുങ്ങിയ അതിരടി മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു. അരുണും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സംവിധായകനായെങ്കിലും എഴുത്തിനോടുള്ള താത്പര്യം വിട്ടില്ലെന്ന് പറയുകയാണ് അരുണ്‍ അനിരുദ്ധന്‍.
അരുണ്‍ അനിരുദ്ധന്‍ Photo: Screen grab/ Club FM
പോള്‍സണുമായി അതിരടിയുടെ സ്‌ക്രിപ്റ്റ് തയാറാക്കുമ്പോള്‍ തിരക്കഥയുടെ ചില ടെക്‌നിക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അരുണ്‍ പറഞ്ഞു. സെറ്റപ്പ്- പേ ഓഫ് തിയറി, ചെക്കോവ്‌സ് ഗണ്‍ തിയറിയെല്ലാം അതിരടിയില്‍ ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരടിക്ക് ശേഷം മറ്റൊരു സ്‌ക്രിപ്റ്റ് തയാറാക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അരുണ്‍ അനിരുദ്ധന്‍.
‘ബേസിലിന്റെ സംവിധാനത്തിന് വേണ്ടി ഞാനും പോള്‍സണും കൂടി ഒരു സ്‌ക്രിപ്റ്റ് റെഡിയാക്കിയിരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. ബ്രഹ്‌മാണ്ഡ പരിപാടിയായിരുന്നു അത്. എല്ലാവരും ഉദ്ദേശിക്കുന്നതുപോലെ ശക്തിമാനാണ് ആ സ്‌ക്രിപ്റ്റ്. പക്ഷേ, പ്രൊഡക്ഷനിലെ ചില നൂലാമാലകള്‍ കാരണം എന്താണ് ആ പ്രൊജക്ടിന് സംഭവിക്കുന്നതെന്ന് അറിയില്ല.
അല്ലു അര്‍ജുനാണ് ശക്തിമാനെന്ന രീതിയില്‍ പല റൂമറുകളും ഞങ്ങളും കേള്‍ക്കുന്നുണ്ട്. അതിനെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ ആളല്ല. എല്ലാം കണക്ടഡാണ്. അപ്‌ഡേറ്റുകളെല്ലാം അധികം വൈകാതെ നിങ്ങള്‍ക്ക് കിട്ടും. അല്ലുവിന്റെ അനിയന്റെ കല്യാണത്തിന് ബേസില്‍ പോയത് അവര്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് കാരണമാണ്. മിന്നല്‍ മുരളി കണ്ടിട്ട് അല്ലു ബേസിലിനെ വിളിച്ച് സംസാരിച്ചിരുന്നു. അങ്ങനെ കമ്പനിയായതാണ്. അല്ലു അര്‍ജുനോട് ബേസില്‍ ഒരു കഥ പറഞ്ഞിട്ടുണ്ട്. അത് ശക്തിമാനല്ല. ആ കഥ എനിക്കറിയില്ല,’ അരുണ്‍ അനിരുദ്ധന്‍ പറയുന്നു.
ദൃശ്യം 3യുടെ റിലീസിനിടയിലും അതിരടിക്ക് മികച്ച ഹോള്‍ഡ് ലഭിക്കുന്നുണ്ട്. ബേസിലിനും ടൊവിനോക്കും പുറമെ വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, സെറിന്‍ ഷിഹാബ്, റിയ ഷിബു, വിഷ്ണു അഗസത്യ തുടങ്ങി വലിയ താരനിര അതിരടിയില്‍ അണിനിരക്കുന്നുണ്ട്. ഹാഷിറിന്റെ അതിഥിവേഷവും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി.
Content Highlight: Arun Anirudhan about Basil Joseph’s next directorial project
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ