ഇതുവരെ വര്‍ക്ക് ചെയ്ത എല്ലാ സിനിമകളിലും അതിന്റെ സംവിധായകര്‍, പോസ്റ്റര്‍ ചെയ്യുമ്പോള്‍ അവരുടേതായ ആശയങ്ങള്‍ പങ്കുവച്ചിട്ടുണ്ടെന്ന് നടന്‍ അരുണ്‍ അജികുമാര്‍. അടുത്തിടെ പുറത്ത് വന്ന ഡീയസ് ഈറെ, ലോകഃ തുടങ്ങി മിക്ക ഹിറ്റ് ചിത്രങ്ങളുടെയും പോസ്റ്റര്‍ കൈകര്യം ചെയ്തിരിക്കുന്നത് അരുണാണ്.
സിനിമാ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമാണ് അരുണ്‍ അജികുമാര്‍. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡിസൈനിങ്ങില്‍ ഏറ്റവും കൂടുതല്‍ ഇന്‍പുട്ട് തന്നിട്ടുള്ളത് ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അരുണ്‍.
Lokah/ Theatrical poster
‘സംവിധായകന്റെ വിഷന്‍ മനസിലാക്കി ജോലി ചെയ്യുകയാണ് പ്രധാനം. ലോകയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും അത് ഇഷ്ടമായി. അപ്പോഴാണ് ആര്‍ട് ഡയറക്ടര്‍ വന്നിട്ട് ബാക്ക്ഗ്രൗണ്ടിന് ഡെപ്തില്ല, മുഴുവനും മാറ്റി ചെയ്യണം എന്ന് പറയുന്നത്. ഒരു മാസം എടുത്ത് ചെയ്തതാണ്. ഇതില്‍ കൂടുതല്‍ ഇനി എന്ത് ചെയ്യാനാണെന്നോര്‍ത്ത് വിഷമിച്ചു പോയി. പക്ഷേ, ചെയ്തു,’ അരുണ്‍ പറയുന്നു.
അതുകൊണ്ട് ആ വര്‍ക്ക് കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഭ്രമയുഗത്തിന്റെ പോസ്റ്ററില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ദേഷ്യത്തില്‍ നോക്കുന്ന മമ്മൂക്കയെയാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും പക്ഷേ, അദ്ദേഹം അത് ഇംപ്രവൈസ് ചെയ്തുവെന്നും അരുണ്‍ പറഞ്ഞു. അത് പോസ്റ്ററിന് ഗുണം ചെയ്തുവെന്നും അത്തരത്തില്‍ അഭിനേതാവ് തരുന്ന ഇന്‍പുട്ടിനനുസരിച്ച് പോസ്റ്ററിന്റെ ഡൈനാമിക്‌സ് മാറുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആയ ഡീയസ് ഈറെയില്‍ അരുണും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി.യില്‍ എത്തിയത്.
Content Highlight: Arun Ajikumar talks about poster designing and the first look poster of Lokah