| Friday, 2nd January 2026, 2:33 pm

തുടക്കം എലിയായി; അതായിരുന്നു ആദ്യ ചുവടുവെപ്പ്: അരുൺ അജികുമാർ

നന്ദന എം.സി

നടനാകാൻ കൊതിച്ച് പോസ്റ്റർ ഡിസൈനറായി, സിനിമ മേഖലയിൽ പോസ്റ്റർ ഡിസൈനിങ്ങിൽ ഏസ്തറ്റിക് കുഞ്ഞമ്മ എന്ന ബ്രാൻഡിനുടമയായ വ്യക്തിയാണ് അരുൺ അജികുമാർ. ഒടുവിൽ അഭിനയത്തിലേക്ക് കടന്ന് തന്റേതായ ഒരിടം മലയാള സിനിമയിൽ നേടുകയും ചെയ്തു. പോസ്റ്റർ ഡിസൈനർ എന്നതിനപ്പുറം അഭിനയത്തിലും അരുൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അരുൺ അജികുമാർ, Photo: Arun Ajikumar / Facebook

തന്റെ ജീവിതത്തിൽ ആദ്യമായി വേഷമണിഞ്ഞ് അഭിനയിച്ചത് ഒരു എലി ആയിട്ടായിരുന്നു. അതാണ് അഭിനയത്തിലെ ഫസ്റ്റ് എക്സ്പീരിയൻസ് എന്ന് പറയുകയാണ് അരുൺ അജികുമാർ. സൂര്യ ടി വി ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കുട്ടിക്കാലത്ത് ലോകധർമി നാടകവേദിയുടെ ഒരു ക്യാമ്പിൽ പങ്കെടുത്തു. പൊതുവേ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു അന്നെന്റേത്. അത് മാറ്റിയെടുക്കാനായി അച്ഛനാണ് ക്യാമ്പിൽ കൊണ്ട് വിട്ടത്. അവിടെ നിന്നും കുറെ കാര്യങ്ങൾ പഠിക്കാനും മനസിലാക്കാനും കഴിഞ്ഞു.

വെക്കേഷന് ടൈമിൽ എല്ലാം വേറെ പണിയൊന്നും ഇല്ലാത്തതിനാൽ ക്യാമ്പിന് ചേർന്നതാണ്. പിന്നീട് പഠിച്ച് പഠിച്ച് അവിടെ നിന്നും കൂട്ടുകാരുമായി വളരെ അടുപ്പമാവുകയും ചെയ്തു.

യഥാർത്ഥത്തിൽ ഞാൻ നാടകം പഠിക്കാനും അവതരിപ്പിക്കാനുമല്ല പോയത്. ഫ്രണ്ടിനെ കാണാനും അവരോടൊപ്പം ചില്ല് ചെയ്യാനുമാണ്. അതിനാൽ തന്നെ സ്കൂളിന് പുറത്ത് ഒരു കൂട്ടുണ്ടാക്കാൻ എനിക്ക് കഴിഞ്ഞു. അതിലൂടെ കളരിയും കഥകളിയും എല്ലാം മനസിലാക്കാനും സാധിച്ചു. ആ സമയം വളരെ സന്തോഷമായിരുന്നു. വെക്കേഷൻ ദിവസങ്ങൾ ആവാൻ കാത്തിരിക്കുമായിരുന്നു. ആ അഞ്ചു ദിവസം ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിക്കലോ എന്നാലോചിക്കും. അങ്ങനെ അവിടെ നിന്നും നാടകങ്ങൾ ചെയ്താണ് അഭിനയം സീരിയസ് ആക്കിയത്.

അരുൺ അജികുമാർ, Photo: Arun Ajikumar / Facebook

എനിക്കോർമയുണ്ട് ആദ്യമായി ഒരു എലി ആയിട്ടാണ് ഞാൻ അഭിനയിച്ചത്. വൈറ്റ് പേപ്പർ നാടകത്തിൽ ഒരു എലി ആയിട്ടായിരുന്നു എന്റെ തുടക്കം. ആ നാടകത്തിൽ ഞങ്ങൾ എല്ലാവരും എലിയായിരുന്നു. ആ സമയം എല്ലാവരുമായി കൂട്ടായി, അഭിനയിച്ച് നല്ല രസമായിരുന്നു അന്നെല്ലാം,’ അരുൺ അജികുമാർ പറഞ്ഞു.

പോസ്റ്റർ ഡിസൈനിങ്ങിലൂടെ തിളങ്ങി നിന്ന അരുൺ മധുരം, ഭൂതകാലം, കുറുപ്പ്, അന്വേഷിപ്പിൻ കണ്ടെത്തും, ആവേശം, ഭ്രമയുഗം, പടക്കളം തുടങ്ങിയവയുടെ പോസ്റ്റർ ഡിസൈനിങ്ങും ചെയ്തു.
പടക്കളം സിനിമയിൽ നകുൽ എന്ന വേഷത്തിലൂടെ സഹ നടനായി ശ്രദ്ധേയനായ അരുൺ തുടർന്ന്, ഡീയസ് ഈറെ, മധുരം, പൂക്കാലം, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി നായകനായെത്തിയ സർവ്വം മായയാണ് അരുണിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Content Highlight: Arun Ajikumar talks about his acting career

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more