ഇന്ധന വില നിയന്ത്രണം സര്‍ക്കാരിന്റെ കൈകളില്‍ ആയിരുന്നപ്പോള്‍ സബ്‌സിഡി വഴി വില നിയന്ത്രിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു നമുക്ക്. മാത്രമല്ല പണ്ടൊക്കെ ഇന്ധന വില തീരുമാനം പ്രഖ്യാപിക്കുന്നത് ബഡ്ജറ്റില്‍ കൂടി മാത്രമായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. പെട്രോള്‍-ഡീസല്‍ വില കുറച്ചാല്‍ അതു മറ്റു അവശ്യ സാധനങ്ങളുടെ കൂടെ വില നിയന്ത്രിക്കാന്‍ സഹായിക്കും എന്നിരിക്കെ, ആഗോള വിലയിടിവ് തങ്ങളുടെ ഖജനാവു നിറക്കാനും ജനങ്ങളുടെ അവകാശം നിഷേധിക്കാനും ആയി ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയം തന്നെയാണ്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരും, ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാരും നല്‍കിയ വാഗ്ദാനം ആഗോള വിപണിയില്‍ വില കുറഞ്ഞാല്‍ രാജ്യത്തെ ഇന്ധന വിലയും കുറയും എന്നായിരുന്നു. ഇതുകൂടാതെ, പെട്രോള്‍, ഡീസല്‍ വില നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാര്‍ തന്ന ഒരു ഉറപ്പുണ്ടായിരുന്നു – ക്രൂഡ് ഓയില്‍ വില മാറുന്നതിനനുസരിച്ചു രണ്ടാഴ്ച കൂടുമ്പോള്‍ രാജ്യത്തെ ഇന്ധന വില പുനര്‍ നിര്‍ണ്ണയിക്കുമെന്ന്. എന്നാല്‍ ആ വാഗ്ദാനം വെറും ജലരേഖയായി മാത്രം അവശേഷിക്കുന്നു.
വിലക്കയറ്റം അതിന്റെ എറ്റവും മൂര്‍ധന്യതയില്‍ എത്തി ജനങ്ങളെ അലോസരപ്പെടുത്തുന്ന ഒരു വര്‍ത്തമാന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. പലപ്പോഴും ഇന്ധന വിലയാണ് വിലക്കയറ്റത്തിന്റെ ഒരു പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിക്കാറുള്ളതും.
ആശ്ചര്യമെന്നു പറയട്ടെ ആഗോളതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില ഇത്രയും താഴ്ന്നിട്ടും അതിന്റെ ഗുണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് കിട്ടുന്നില്ല എന്നതാണ് വാസ്തവം. ലോകവിപണിയില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില ഒരു കുപ്പി കുടിവെള്ളത്തേക്കാള്‍ കുറവാണ് എന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും താഴ്ന്ന് 31.41 ഡോളര്‍ നിരക്കിലാണ് (ഇതെഴുതുമ്പോഴുള്ള വില നിലവാരം അനുസരിച്ച്) അസംസ്‌കൃത എണ്ണയുടെ വില നിലവാരം. 159 ലിറ്റര്‍ ആണ് ഒരു ബാരല്‍. ഇപ്പൊഴത്തെ വിനിമയ നിരക്ക് നിലവാരം കണക്കാക്കുമ്പോള്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില ഏകദേശം 13 രൂപ – ഒരു കുപ്പി കുടിവെള്ളം ലഭ്യമാവുന്നത് 15-20 രൂപയ്ക്കും!
അതിനാല്‍ തന്നെ ഈ വിലയിടിവിന്റെ ആനുകൂല്യം സാധാരണക്കാര്‍ക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല എന്നു പരിശോധിക്കുക ആവശ്യമാണ്. രാജ്യത്ത് ഇന്ധന വില കൂടുമ്പൊള്‍ എണ്ണക്കമ്പനികള്‍ ഉന്നയിക്കാറുള്ള പ്രധാന കാരണം ക്രൂഡ് ഓയിലിനെ ആഗോളവിലയിലെ വര്‍ധനവാണ്. എന്നാള്‍ ഇപ്പോള്‍ ആ വില ഇത്രയും കുറഞ്ഞിട്ടും എന്തുകൊണ്ട് അതിന് ആനുപാതികമായി അവര്‍ എണ്ണ വില കുറക്കുവാന്‍ തയ്യാറാവുന്നില്ല എന്നതു നിസ്സാര ചോദ്യമല്ല.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇത്രയും താഴ്ന്നിട്ടും നമ്മുടെ രാജ്യത്ത് ഇന്ധന വില എന്തുകൊണ്ട് ആ അളവില്‍ കുറയുന്നില്ല? വിലക്കുറവിന്റെ ഗുണഭോക്താക്കള്‍ പിന്നെ ആരാണ്? രാജ്യത്ത് നാം ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് ആഗോള വിപണിയിലെ ഉയര്‍ച-താഴ്ചകള്‍ ആഭ്യന്തര വിപണിയിലും പ്രകടമാകേണ്ടതല്ലെ?
നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, പലവട്ടം, എണ്ണ വില വര്‍ധിപ്പിക്കുന്നതിനെ ചൊല്ലി അന്നത്തെ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.
“”ഇന്ധന വില പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതാണ് സര്‍ക്കാരിന്റെ പരാജയത്തിലെ മുഖ്യ വിഷയം” എന്നായിരുന്നു അന്നത്തെ ഒരു “ട്വീറ്റ്”. അന്നു ക്രൂഡ് ഓയിലിന് ബാരലിന് 108 ഡോളര്‍ വിലയായിരുന്നപ്പോള്‍ പെട്രോള്‍ വില 72 രൂപയായിരുന്നു. എന്നാല്‍ ഇന്ന് ക്രൂഡ് ഓയില്‍ വില ഏകദേശം 31 ഡോളര്‍ ആയി കൂപ്പുകുത്തിയിട്ടും പെട്രോള്‍ വില 62 രൂപയോളമാണ്. അന്നു ഭരിച്ചിരുന്നവരെ കുറ്റം പറഞ്ഞു ഇപ്പോള്‍ അധികാരത്തില്‍ എത്തിയവര്‍ ചെയ്യുന്ന ഈ പകല്‍ കൊള്ള സാധാരണക്കാരനെ പൊള്ളിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇത്രയും താഴ്ന്നിട്ടും നമ്മുടെ രാജ്യത്ത് ഇന്ധന വില എന്തുകൊണ്ട് ആ അളവില്‍ കുറയുന്നില്ല? വിലക്കുറവിന്റെ ഗുണഭോക്താക്കള്‍ പിന്നെ ആരാണ്? രാജ്യത്ത് നാം ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് ആഗോള വിപണിയിലെ ഉയര്‍ച-താഴ്ചകള്‍ ആഭ്യന്തര വിപണിയിലും പ്രകടമാകേണ്ടതല്ലെ?
ഇന്ധന വില കൂട്ടുമ്പോള്‍ എണ്ണക്കമ്പനികളെ പഴിക്കുന്ന സര്‍ക്കാരിന്, വില കുറയ്‌ക്കേണ്ടുന്ന അവസ്ഥയില്‍ ഇടപെടാന്‍ സാധിക്കില്ലെ? കേന്ദ്രസര്‍ക്കാരിന്റെ ഈ നിസ്സംഗത മുതലെടുക്കുന്നതു അതിനാല്‍ തന്നെ എണ്ണക്കമ്പനികളല്ലേ? ചോദ്യങ്ങള്‍ നിരവധിയാണ്, ഉത്തരമാണ് ചികയേണ്ടതും.
അപ്പോള്‍ ലാഭം ആര്‍ക്കാണ്? വിലനിയന്ത്രിക്കാനുള്ള എല്ലാ അധികാരവും എണ്ണക്കമ്പനികള്‍ക്കാണ് എന്ന് പറഞ്ഞു കൈകഴുകുന്ന സര്‍ക്കാരിന്റെ സമീപനം അവസരമാക്കി, ഈ വിലക്കുറവിന്റെ ലാഭം തങ്ങളുടെ പോക്കറ്റുകളിലേക്ക് എത്തിയ്ക്കുന്നത് എണ്ണ കമ്പനികളാണെന്നതാണ് വസ്തുത. അവ സ്വകാര്യ കമ്പനികള്‍ ആയാലും, പൊതു മേഖലയില്‍ ആണെങ്കിലും.
ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ച ജനങ്ങളെ പിഴിയാനുള്ള തന്ത്രമാക്കാനാണ്, നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇപ്പോള്‍ ഭരണകൂടം ശ്രമിക്കുന്നത്. എണ്ണക്കമ്പനികള്‍ നിസ്സാരമായെങ്കിലും വില കുറയ്ക്കാന്‍ തുനിയുമ്പോളൊക്കെ എക്‌സൈസ് തീരുവ കൂട്ടി ആ വര്‍ധനവു ഇല്ലാതാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം, ഇതു വരെ, മൂന്നു തവണയാണൂ സര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലു തവണയും; മൊത്തം ഏഴു പ്രാവശ്യം! 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയിലെ എക്‌സൈസ് തീരുവ വര്‍ധനവ് യഥാക്രമം 7.73, 7.83 രൂപയാണ്.
ഒരു പക്ഷെ ഈ വര്‍ധനവു ഇല്ലായിരുന്നു എങ്കില്‍ ഇന്ന് 10.02 രൂപയുടെ കുറവ് പെട്രോളിനും, 9.97 രൂപക്ക് രൂപയുടെ കുറവ് ഡീസലിനും വരുത്താമായിരുന്നു. അങ്ങിനെ എങ്കില്‍ എല്ലാ നികുതികളും, മറ്റു ചിലവുകളും ഘടകങ്ങളും കണക്കാക്കിയാലും പെട്രോള്‍ വില 35 – 40 രൂപ മാത്രമേ ഇന്നത്തെ അവസ്ഥയില്‍ ആകാവൂ. ഇതു വരെ ഉള്ള കണക്കുകള്‍ നോക്കിയാല്‍ അസംസ്‌കൃത എണ്ണ വില ആഗോള വിപണിയില്‍ കുറഞ്ഞത് 68%; രൂപയുടെ വിലത്തകര്‍ച്ച 14%; എന്നാല്‍ പെട്രോള്‍ വില കുറഞ്ഞത് വെറും 17% മാത്രം.
അപ്പോള്‍ ലാഭം ആര്‍ക്കാണ്? വിലനിയന്ത്രിക്കാനുള്ള എല്ലാ അധികാരവും എണ്ണക്കമ്പനികള്‍ക്കാണ് എന്ന് പറഞ്ഞു കൈകഴുകുന്ന സര്‍ക്കാരിന്റെ സമീപനം അവസരമാക്കി, ഈ വിലക്കുറവിന്റെ ലാഭം തങ്ങളുടെ പോക്കറ്റുകളിലേക്ക് എത്തിയ്ക്കുന്നത് എണ്ണ കമ്പനികളാണെന്നതാണ് വസ്തുത. അവ സ്വകാര്യ കമ്പനികള്‍ ആയാലും, പൊതു മേഖലയില്‍ ആണെങ്കിലും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ – സെപ്റ്റംബര്‍ കാലത്ത് പ്രമുഖ എണ്ണ കമ്പനിയായ എസ്സാറിന്റെ വരുമാനം 22448 കോടി, എന്നാല്‍ ലാഭം രേഖപ്പെടുത്തിയത് 1115 കോടി രൂപ. എന്നാല്‍ ആ കമ്പനിയുടെ വരുമാനം ഈ സാമ്പത്തിക വര്‍ഷം ഇതെ കാലയളവില്‍ 13118 കോടി രൂപ, അതേ സമയം ലാഭം 1265 കോടി! വരുമാനത്തില്‍ 50 ശതമാനം കുറവുണ്ടായിട്ടും ലാഭം 12% കൂടിയതു ശ്രദ്ധിക്കുമല്ലോ.

അതുപോലെ കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ – ഡിസംബര്‍ കാലയളവില്‍ റിലയന്‍സിന്റെ വരുമാനം 80196 കോടി. ലാഭം 5085 കോടി രൂപ. ആ കമ്പനിയുടെ ഈ വര്‍ഷത്തെ ആ കാലയളവിലെ വരുമാനം 56567 കോടി, ഒപ്പം ലാഭം 7318 കോടി രൂപ! ഇവിടെയും കാണാം വരുമാനം 29% കുറഞ്ഞിട്ടും ലാഭം 17% കൂടിയ അവസ്ഥ. റിലയന്‍സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ നോക്കിയാല്‍ അവരുടെ ലാഭം കഴിഞ്ഞ 8 വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കയാണ്.
ഒരു ബാരെല്‍ ക്രൂഡ് ഓയില്‍ പാകപ്പെടുത്തുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ലാഭം 11.50 ഡോളര്‍; അതു കഴിഞ്ഞ വര്‍ഷം 7.3 ഡോളര്‍ ആയിരുന്നു. എണ്ണ വില കുറഞ്ഞിട്ടും അതിന്റെ ലാഭം സാധാരണക്കാരനു കിട്ടാതെ എവിടേക്ക് പോകുന്നു എന്ന ചോദ്യത്തിന് ഈ കണക്കുകള്‍ തന്നെ ഉത്തരം. ഇതു മാത്രമല്ല, നമ്മള്‍ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങുമ്പോള്‍ അതില്‍ 61 % പോകുന്നത് എണ്ണക്കമ്പനികള്‍ക്കും, ഡീലര്‍മാര്‍ക്കും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്. ഡീസലിന്റെ കാര്യത്തില്‍ ഇത് 58.4%.
അടുത്തപേജില്‍ തുടരുന്നു
സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് വില കൂടുമ്പോള്‍ എണ്ണക്കമ്പനികളെ പഴിക്കുകയും, വില കുറക്കേണ്ടി വരുമ്പോള്‍ മുട്ടാപ്പോക്കുകള്‍ പറയുക എന്നതാണ്. മാത്രമല്ല എണ്ണക്കമ്പനികള്‍, ചെറിയ തോതിലെങ്കിലും, വില കുറക്കുമ്പോഴൊക്കെ, നികുതി ഏര്‍പ്പെടുത്തി അതിനെ ഇല്ലാതാക്കുന്ന ക്രൂര നിലപാടുകൂടി സര്‍ക്കാര്‍ കൈവരിക്കുമ്പോള്‍ ദുരന്ത ചിത്രം പൂര്‍ണ്ണമാവുന്നു.
ഇനി പൊതുമേഖലാ എണ്ണക്കമ്പനികളുടേയും കണക്കുകള്‍ നോക്കാം. ബി.പി.സി.എല്‍ ജൂലൈ – സെപ്റ്റംബര്‍ 2014 ല്‍ രേഖപ്പെടുത്തിയ ലാഭം 464.20 കോടി, അതു ഈ വര്‍ഷം ഇതേ കാലയളവില്‍ 1018.04 കോടി. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ പോയ സാമ്പത്തിക വര്‍ഷം ഇതെ കാലയളവില്‍ 1278.30 കോടി നഷ്ടമായിരുന്നെങ്കില്‍ അത് ഈ വര്‍ഷം 160.38 കോടി ആയി കുറഞ്ഞു. എച്.പി.സി.എല്‍ ന് ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 2014 ല്‍ 46.04 കോടി ലാഭമായിരുന്നു എങ്കില്‍, അതു 2015 ല്‍ 1588.04 കോടി ആയി. ഇതെല്ലാം പരിഗണിച്ചാല്‍ ഒന്നു വ്യക്തം; സ്വകാര്യ – പൊതു മേഖലാ കമ്പനികള്‍ ആഗോള അസംസ്‌കൃത വിലയിടിവിന്റെ നേട്ടം കൊയ്യുമ്പോള്‍ സാധാരണക്കാരന് അര്‍ഹിക്കുന്ന ആനുകൂല്യം കിട്ടാതെ പോകുന്നു.
കഴിഞ്ഞ യു.പി.എ സര്‍ക്കാരും, ഇപ്പോഴത്തെ എന്‍.ഡി.എ സര്‍ക്കാരും നല്‍കിയ വാഗ്ദാനം ആഗോള വിപണിയില്‍ വില കുറഞ്ഞാല്‍ രാജ്യത്തെ ഇന്ധന വിലയും കുറയും എന്നായിരുന്നു. ഇതുകൂടാതെ, പെട്രോള്‍, ഡീസല്‍ വില നിര്‍ണ്ണയിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാര്‍ തന്ന ഒരു ഉറപ്പുണ്ടായിരുന്നു – ക്രൂഡ് ഓയില്‍ വില മാറുന്നതിനനുസരിച്ചു രണ്ടാഴ്ച കൂടുമ്പോള്‍ രാജ്യത്തെ ഇന്ധന വില പുനര്‍ നിര്‍ണ്ണയിക്കുമെന്ന്. എന്നാല്‍ ആ വാഗ്ദാനം വെറും ജലരേഖയായി മാത്രം അവശേഷിക്കുന്നു.
സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് വില കൂടുമ്പോള്‍ എണ്ണക്കമ്പനികളെ പഴിക്കുകയും, വില കുറക്കേണ്ടി വരുമ്പോള്‍ മുട്ടാപ്പോക്കുകള്‍ പറയുക എന്നതാണ്. മാത്രമല്ല എണ്ണക്കമ്പനികള്‍, ചെറിയ തോതിലെങ്കിലും, വില കുറക്കുമ്പോഴൊക്കെ, നികുതി ഏര്‍പ്പെടുത്തി അതിനെ ഇല്ലാതാക്കുന്ന ക്രൂര നിലപാടുകൂടി സര്‍ക്കാര്‍ കൈവരിക്കുമ്പോള്‍ ദുരന്ത ചിത്രം പൂര്‍ണ്ണമാവുന്നു.
ഇന്ധന കാര്യത്തില്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണ് സര്‍ക്കാര്‍. ഒരു ഉത്പന്നത്തിന്റെ വില കുറയുമ്പോള്‍ അതിന്റെ പ്രയോജനം കിട്ടേണ്ടത് ഉപഭോക്താക്കള്‍ക്കാണൂ താനും. ആ അവകാശത്തെയാണ് നികുതി ഭാരം കൂട്ടി സര്‍ക്കാര്‍ വഞ്ചിക്കുന്നത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നന്ന പല ഏഷ്യന്‍ രാജ്യങ്ങളിലും, പെട്രോള്‍ വില ഇന്ത്യയേക്കാള്‍ കുറവാണ്. പെട്രോള്‍ വില ഇന്ത്യയേക്കാള്‍ കുറവാണ്. നേപ്പാളിന്റെ മുഖ്യ എണ്ണ വിതരണക്കാര്‍ ഇന്ത്യയാണ് എന്നതും വിസ്മരിക്കരുത്.
ആഗോള വിലനിലവാരം കണക്കാക്കി വില കുറച്ചാല്‍ അതു രാജ്യത്തെ നികുതി വരുമാനത്തെ ദോഷമായി ബാധിക്കുമെന്ന സര്‍ക്കാര്‍ നിലപാട്, എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ വഴിയൊരുക്കുന്നു എന്നതാണ് വസ്തുത.
ഇന്ധന വില നിയന്ത്രണം സര്‍ക്കാരിന്റെ കൈകളില്‍ ആയിരുന്നപ്പോള്‍ സബ്‌സിഡി വഴി വില നിയന്ത്രിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു നമുക്ക്. മാത്രമല്ല പണ്ടൊക്കെ ഇന്ധന വില തീരുമാനം പ്രഖ്യാപിക്കുന്നത് ബഡ്ജറ്റില്‍ കൂടി മാത്രമായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. പെട്രോള്‍-ഡീസല്‍ വില കുറച്ചാല്‍ അതു മറ്റു അവശ്യ സാധനങ്ങളുടെ കൂടെ വില നിയന്ത്രിക്കാന്‍ സഹായിക്കും എന്നിരിക്കെ, ആഗോള വിലയിടിവ് തങ്ങളുടെ ഖജനാവു നിറക്കാനും ജനങ്ങളുടെ അവകാശം നിഷേധിക്കാനും ആയി ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടി അപലപനീയം തന്നെയാണ്.
ഇന്ധന കാര്യത്തില്‍ ഒരു ഇടനിലക്കാരന്‍ മാത്രമാണ് സര്‍ക്കാര്‍. ഒരു ഉത്പന്നത്തിന്റെ വില കുറയുമ്പോള്‍ അതിന്റെ പ്രയോജനം കിട്ടേണ്ടത് ഉപഭോക്താക്കള്‍ക്കാണൂ താനും. ആ അവകാശത്തെയാണ് നികുതി ഭാരം കൂട്ടി സര്‍ക്കാര്‍ വഞ്ചിക്കുന്നത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നന്ന പല ഏഷ്യന്‍ രാജ്യങ്ങളിലും, പെട്രോള്‍ വില ഇന്ത്യയേക്കാള്‍ കുറവാണ്. നേപ്പാളിന്റെ മുഖ്യ എണ്ണ വിതരണക്കാര്‍ ഇന്ത്യയാണ് എന്നതും വിസ്മരിക്കരുത്. ബംഗ്ലാദേശില്‍ നിരക്ക് കൂടുതല്‍ ആണ്.
രാജ്യം പെട്രോള്‍ വില (ജനുവരി 25,2016 ലെ കണക്ക് വച്ച്)
പാകിസ്താന്‍ 0.73 ഡോളര്‍ 49.64 രൂപ
ശ്രീലങ്ക 0.89 ഡോളര്‍ 60.52 രൂപ
ഇന്ത്യ 0.92 ഡോളര്‍ 62.56 രൂപ
നേപാള്‍ 0.91 ഡോളര്‍ 61.88 രൂപ
ആഗോള വിലയിടിവിനനുസരിച്ച് മിക്കവാറും എല്ലാ രാജ്യങ്ങളും ഇന്ധന വില വെട്ടിക്കുറച്ചപ്പോള്‍, ഇന്ത്യയില്‍ മാത്രം എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കുന്നു എന്നാണ് സാമ്പതിക വിദഗ്ദ്ധര്‍ പോലും സമര്‍ഥിക്കുന്നത്. വിലത്തകര്‍ച്ചയുടെ ആനുകൂല്യം ജനങ്ങളിലേക്ക് പകരാന്‍ മടിക്കുന്ന ചില രാജ്യങ്ങളില്‍, നമ്മുടെ ഭാരതം മുഖ്യ സ്ഥാനത്താണ് എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി അവര്‍ വാദിക്കുന്നു.
എക്‌സൈസ് നികുതി നിരവധി തവണ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചില്ലായിരുന്നെങ്കില്‍ പെട്രോള്‍ – ഡീസല്‍ വില യഥാക്രമം 20 – 15 രൂപ കുറയ്ക്കാന്‍ കഴിയുമായിരുന്നു.
ഉദ്ദേശം എക്‌സൈസ് തീരുവ ഇനത്തില്‍ പെട്രോളിയം രംഗത്തു നിന്നും 2014-15 ല്‍ 99184 കോടി സര്‍ക്കാര്‍ ഖജനാവില്‍ എത്തി എങ്കില്‍ അതു ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 33402 കോടി ആയിക്കഴിഞ്ഞു! പിരിഞ്ഞു കിട്ടുന്ന എക്‌സൈസ് തീരുവയില്‍ 42% സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നു എന്നാണ് ധനമന്ത്രിയുടെ വിശദീകരണം. ബാക്കി റോഡ് നിര്‍മ്മാണം തുടങ്ങിയ വികസന കാര്യങ്ങള്‍ക്കും. എല്ലാവരുടേയും വായ അടപ്പിക്കാന്‍ ഈയിടെയായി ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന ആയുധമാണല്ലോ “വികസനം” എന്ന വാക്ക്!
ആഗോള തലത്തില്‍ ഉള്ള ക്രൂഡ് ഓയിലിന്റെ വിലത്തകര്‍ച്ച അത്ര ആശാദായകമല്ല എന്നതും മനസ്സിലാക്കാം. എണ്ണ ഉദ്പാതക രാജ്യങ്ങളില്‍ അതുണ്ടാക്കാവുന്ന പ്രതിസന്ധികള്‍ നിസ്സാരമായി കാണാനാവില്ല താനും. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍, ഈ പ്രതിസന്ധികള്‍ തരണം ചെയ്യാനും വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കാനും പാകത്തില്‍, പൊതു വിപണിയില്‍ നേരിട്ടു ഇടപെടുന്ന കാര്യവും ഒന്നു പഠിക്കാവുന്നതാണ്. ആഗോള വിലയിടിവിനനുസരിച്ച് മിക്കവാറും എല്ലാ രാജ്യങ്ങളും ഇന്ധന വില വെട്ടിക്കുറച്ചപ്പോള്‍, ഇന്ത്യയില്‍ മാത്രം എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അവസരമുണ്ടാക്കുന്നു എന്നാണ് സാമ്പതിക വിദഗ്ദ്ധര്‍ പോലും സമര്‍ഥിക്കുന്നത്.
വിലത്തകര്‍ച്ചയുടെ ആനുകൂല്യം ജനങ്ങളിലേക്ക് പകരാന്‍ മടിക്കുന്ന ചില രാജ്യങ്ങളില്‍, നമ്മുടെ ഭാരതം മുഖ്യ സ്ഥാനത്താണ് എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടി അവര്‍ വാദിക്കുന്നു.
സാധാരണക്കാര്‍ക്ക് കൂടി ഗുണം ലഭിക്കാവുന്ന തരത്തില്‍, നികുതി നയങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുവാനും, എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട വില നിയന്ത്രണ നിയമങ്ങള്‍ പുന:പരിശോധിക്കുവാനും, പൗരനും അവര്‍ അര്‍ഹിക്കുന്ന പ്രയോജനങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഭരണകൂടത്തിനും ബാധ്യതയുണ്ട്.
വില കുറയുമ്പോഴും, നികുതി വരുമാനം മാത്രം ലാക്കാക്കി ജനങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന സമീപനം ആരോഗ്യകരമല്ല. നികുതി വരുമാനം നിലനിര്‍ത്താനല്ല, മറിച്ചു കുത്തക എണ്ണക്കമ്പനികളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന ആരോപണവും അവഗണിക്കാനാവുന്നതല്ല. ഭരണകൂടവും എണ്ണക്കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണ് ഇത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജനങ്ങളുടെ താത്പര്യമാണോ, കുത്തകകളുടെ ലാഭമാണോ പ്രധാനം എന്ന് ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കണം.
ജനങ്ങളെ വാഗ്ദാന പെരുമഴയില്‍ കുളിപ്പിച്ചു വോട്ടുനേടി അധികാരം നേടിയവര്‍, പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിന്റെ പേരില്‍ പോയ സര്‍ക്കാരിനെതിരെ ഉന്തു വണ്ടി തള്ളി സമരം ചെയ്തവര്‍, ഇപ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ജനം “നല്ല ദിനങ്ങള്‍”ക്കു വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുമ്പോള്‍ നല്ല ദിനങ്ങള്‍ വരുന്നതു ചില ചുരുക്കം ചില കുത്തകമുതലാളിമാര്‍ക്ക് മാത്രമാകുന്നു.
ക്രൂരമായ ഈ ജനവഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം പോലും വേണ്ട രീതിയില്‍ ഉയര്‍ന്നു വരുന്നില്ല എന്നതും അദ്ഭുതമാണ്. പണ്ടൊക്കെ ചെറിയ തോതിലെങ്കിലും വില വര്‍ദ്ധിപ്പിച്ചാല്‍, മലവെള്ളം പോലെ ജന രോഷം ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രതിപക്ഷ ശക്തി രാജ്യം കണ്ടിട്ടുണ്ട്; അതു ഫലം ചെയ്യുന്നതും. പക്ഷെ ഇന്നു അത്തരം സമരമുഖങ്ങള്‍ അടഞ്ഞു പോകുന്നുണ്ടോ? ഇല്ലെങ്കില്‍ ജന ശ്രദ്ധ ആകര്‍ഷിക്ക രീതിയില്‍ പ്രതിഷേധം ഉയര്‍ത്തുന്നതില്‍ പിഴവുകള്‍ സംഭവിക്കുന്നുണ്ടോ?
എന്തായാലും ഒന്നുറപ്പ്. അതിരൂക്ഷമായ വിലക്കയറ്റവും, സാമ്പതിക ഞരക്കങ്ങളും കൊണ്ട് പൊറുതി മുട്ടുന്ന സാമാന്യ ജനതയോട് ചെയ്യുന്ന മറ്റൊരു വലിയ ചതി തന്നെ ആണ്, ഇന്ധന വിലയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ഏതു മുടന്തന്‍ ന്യായങ്ങള്‍ നിരത്തിയാലും, സാമ്പത്തിക ശാസ്ത്രത്തിലെ പദാവലികള്‍ ഉരുവിട്ടാലും, ജനങ്ങള്‍ ആഗ്രഹിക്കുന്നത് യഥാര്‍ഥ നീതിയാണ്. അതിനെ ഏതു സ്വര്‍ണ്ണപ്പാത്രം കൊണ്ട് മൂടിവച്ചാലും അവര്‍ അത് തിരിച്ചറിയും.
അതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് കൂടി ഗുണം ലഭിക്കാവുന്ന തരത്തില്‍, നികുതി നയങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുവാനും, എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട വില നിയന്ത്രണ നിയമങ്ങള്‍ പുന:പരിശോധിക്കുവാനും, പൗരനും അവര്‍ അര്‍ഹിക്കുന്ന പ്രയോജനങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനും ഭരണകൂടത്തിനും ബാധ്യതയുണ്ട്.
രാജ്യത്ത് കൂടിവരുന്ന ശതകോടീശ്വരന്മാരുടെ എണ്ണമല്ല, മറിച്ചു ഭൂരിപക്ഷം വരുന്ന സാമാന്യ ജനവിഭാഗത്തിന്റെ ഉന്നമനമാകണം വികസനത്തിന്റെ അളവുകോള്‍ എന്ന തിരിച്ചറിവില്‍ നിന്നു മാത്രമേ, “അച്ഛാ ദിന്‍” വന്നു ചേരുകയുള്ളൂ എന്നും, നല്‍കിയ വാഗ്ദാനങ്ങള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടേയും ഉത്തരവാദിത്തത്തോടേയും നടപ്പില്‍ വരുത്തുന്നതാണ് നല്ല ദിനങ്ങളുടെ യഥാര്‍ത്ത സാക്ഷ്യം എന്നും ഭരിക്കുന്നവര്‍ മനസ്സിലാക്കണം. ഇതില്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ക്രൂഡ് ഓയില്‍ വില ഇത്രയും താഴ്ന്നിട്ടും ഇപ്പോഴും ഇന്ത്യയില്‍ ഇന്ധനത്തിനു തീവില നല്‍കാന്‍ ജനം നിര്‍ബന്ധിതമാകുന്നത്.