| Thursday, 29th October 2015, 6:32 pm

തീരുന്നില്ല പള്ളിയുടെ കള്ളങ്ങള്‍ ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനങ്ങള്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ വിദേശശക്തികളുടെ കള്ളപ്പണത്തിന്റെ സഹായത്തോടെ അട്ടിമറിക്കുകയും വിമോചനസമരമെന്ന ജനാധിപത്യവിരുദ്ധകലാപത്തെ ഇപ്പോഴും ലജ്ജയില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്ന സഭ പുതിയ കാലത്ത് പുതിയ തട്ടിപ്പുകളുമായാണ് അതിന്റെ കമ്യൂണിസ്റ്റ് വിരോധവും യാഥാസ്ഥിതികതയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് ടി.വി.തോമസ് സഭയുടെ കുഞ്ഞാടാകുവാനും അന്ത്യകൂദാശ സ്വീകരിക്കുവാനും ആഗ്രഹിച്ചിരുന്നുവെന്ന ഒരു ബിഷപ്പിന്റെ വ്യാജ വെളിപ്പെടുത്തല്‍.



സങ്കുചിതമായ മതബോധവും വര്‍ഗ്ഗീയതയും വളര്‍ത്തി വലിയൊരു സാമ്പത്തികരാഷ്ട്രീയ സ്ഥാപനമായി മാറിയ സഭയുടെ ഇടയന്മാര്‍ സ്വന്തം കുഞ്ഞാടുകളെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നയിക്കാന്‍ പാടുപെടുന്നതിനിടെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ വെറുതേ മിനക്കേടണ്ടതില്ല. ഇത്  വിമോചമസമരകാലത്തെ കേരളവും ഇന്ത്യയും ലോകവുമല്ല. 


|ഒപ്പീനിയന്‍: ഒ.കെ ജോണി|


മാനവരാശിക്കെതിരെയും പുരോഗമനചിന്തകള്‍ക്കെതിരെയും ശാസ്ത്രലോകത്തിനെതിരെയും നൂറ്റാണ്ടുകളായി കുരിശുയുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ക്രൈസ്തവ സഭയും അതിലെ ഏറ്റവും യാഥാസ്ഥിതികവിഭാഗമായ കത്തോലിക്കാ സഭയും  കേരളത്തിലും അതിന്റെ വിഷദംഷ്ട്രകള്‍ പുറത്തെടുക്കുന്നത് ഇതാദ്യമല്ല. പുരോഗമനവാദിയും മനുഷ്യസ്‌നേഹിയുമായ ഒരു മാര്‍പ്പാപ്പ സഭയുടെയും പൗരോഹിത്യത്തിന്റെയും  പ്രാകൃതബോധത്തിനെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുകയും അതിനെ നവീകരിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്യുന്ന വേളയിലാണ് പുരോഗമന കേരളത്തിലെ സഭാനേതാക്കളായ പുരോഹിതന്മാര്‍ തീര്‍ത്തും പ്രതിലോമകരമായ സങ്കുചിത മതാന്ധതയും ഇടതുപക്ഷവിരോധവും പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കുന്നത് എന്നതാണ് വൈപരീത്യം.

ജനങ്ങള്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ വിദേശശക്തികളുടെ കള്ളപ്പണത്തിന്റെ സഹായത്തോടെ അട്ടിമറിക്കുകയും വിമോചനസമരമെന്ന ജനാധിപത്യവിരുദ്ധകലാപത്തെ ഇപ്പോഴും ലജ്ജയില്ലാതെ ന്യായീകരിക്കുകയും ചെയ്യുന്ന സഭ പുതിയ കാലത്ത് പുതിയ തട്ടിപ്പുകളുമായാണ് അതിന്റെ കമ്യൂണിസ്റ്റ് വിരോധവും യാഥാസ്ഥിതികതയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കമ്യൂണിസ്റ്റ് നേതാവായിരുന്ന സഖാവ് ടി.വി.തോമസ് സഭയുടെ കുഞ്ഞാടാകുവാനും അന്ത്യകൂദാശ സ്വീകരിക്കുവാനും ആഗ്രഹിച്ചിരുന്നുവെന്ന ഒരു ബിഷപ്പിന്റെ വ്യാജ വെളിപ്പെടുത്തല്‍.


38 വര്‍ഷം മുമ്പ് മരിച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് അപവാദം പറയുന്ന ഇത്തരം പുരോഹിതന്മാരുടെ ഹീനതാല്‍പ്പര്യം വളരെവേഗം കേരളത്തിലെ പൊതുസമൂഹവും മാദ്ധ്യമങ്ങളും തിരിച്ചറിഞ്ഞു എന്നത്, സഭയുടെ ജനവിരുദ്ധമായ വലതുപക്ഷരാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ്.


38 വര്‍ഷം മുമ്പ് മരിച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് അപവാദം പറയുന്ന ഇത്തരം പുരോഹിതന്മാരുടെ ഹീനതാല്‍പ്പര്യം വളരെവേഗം കേരളത്തിലെ പൊതുസമൂഹവും മാദ്ധ്യമങ്ങളും തിരിച്ചറിഞ്ഞു എന്നത്, സഭയുടെ ജനവിരുദ്ധമായ വലതുപക്ഷരാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ്. എന്നിട്ടും ടെലിവിഷന്‍ ചാനലുകളിലിരുന്ന് സ്വന്തം കാപട്യത്തെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്ന സഭാവക്താക്കളുടെ വിചാരം കേരള ജനതയാകെ അവരുടെ കുഞ്ഞാടുകളാണെന്നാവും.

സങ്കുചിതമായ മതബോധവും വര്‍ഗ്ഗീയതയും വളര്‍ത്തി വലിയൊരു സാമ്പത്തികരാഷ്ട്രീയ സ്ഥാപനമായി മാറിയ സഭയുടെ ഇടയന്മാര്‍ സ്വന്തം കുഞ്ഞാടുകളെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് നയിക്കാന്‍ പാടുപെടുന്നതിനിടെ കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തിയെഴുതാന്‍ വെറുതേ മിനക്കേടണ്ടതില്ല. ഇത് വിമോചമസമരകാലത്തെ കേരളവും ഇന്ത്യയും ലോകവുമല്ല.  കേരളചരിത്രത്തിലേക്ക് സ്വന്തം പ്രത്യയശാത്രം കടത്തിവിടാനായി വ്യാജകഥകള്‍ മെനയുന്ന ഇടയന്മാര്‍ക്ക് തിരുത്താനാവാത്തവിധം മൂര്‍ത്തമാണ് കേരളത്തിന്റെ ജനകീയരാഷ്ട്രീയ ചരിത്രം. അതുകൊണ്ട് ഇടയന്മാര്‍ ഈ പച്ചയാം മേച്ചില്‍പ്പുറങ്ങളില്‍ യഥേഷ്ടം മേഞ്ഞാല്‍ മതി. അവിടമാകെ സ്വന്തം വിസര്‍ജ്ജ്യംകൊണ്ട് മലിനമാക്കേണ്ടതില്ല എന്നാണ് ഒരു സത്യകൃസ്ത്യാനിയാണെന്ന് ഊണിലും ഉറക്കത്തിലും സ്വയം വിശ്വസിക്കുന്ന ഈ എളിയ സത്യവിശ്വാസി ആഗ്രഹിക്കുന്നത്.

താന്‍ കുഴിച്ച തെമ്മാടിക്കുഴിയില്‍ താന്‍തന്നെ വീഴും എന്ന ആപ്തവാക്യം ഓര്‍ത്താല്‍ ഇടയന്മാര്‍ക്കുതന്നെ നല്ലത്.

Latest Stories

We use cookies to give you the best possible experience. Learn more