| Friday, 5th December 2025, 3:53 pm

റിഷബ് സാര്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍ വലിയൊരു അംഗീകാരമായിരുന്നു: വിനേഷ് ബംഗ്ലാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ച സിനിമയാണ് കാന്താര :ചാപ്റ്റര്‍ വണ്‍ എന്ന് ആര്‍ട് ഡയറക്ടര്‍ വിനേഷ് ബംഗ്ലാന്‍. പ്രകൃതി മനോഹരമായ സ്ഥലങ്ങളിലൂടെ കറങ്ങി നടന്ന് കഥ കേള്‍ക്കാനാണ് തനിക്കിഷ്ടമെന്നും ആ കഥ പറച്ചില്‍ ചിലപ്പോള്‍ ഒരു ദിവസമോ രണ്ട് ദിവസമോ ഒക്കെ കടന്ന് ഒരാഴ്ച്ച വരെയൊക്കെ നീളാറുണ്ടെന്നും ബംഗ്ലാന്‍ പറയുന്നു.

കാന്താര :ചാപ്റ്റര്‍ വണ്‍ / Theatrical poster

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്‍. നിരവധി സിനിമളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച ബംഗ്ലാന്‍ തന്നെയാണ് കാന്തരയുടെയും ആര്‍ട് ഡയറക്ടര്‍. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കാന്തര സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകാണ് ബംഗ്ലാന്‍.

‘കാന്താരയ്ക്ക് വേണ്ടി ഒരുമാസത്തോളം റിഷബ് സാറും ഞാനും ലൊക്കേഷന്‍ യാത്രയിലായിരുന്നു. കര്‍ണാട കയുടെ തീരദേശങ്ങള്‍ കടന്ന് അദ്ദേഹത്തിന്റെ നാട് കാണിക്കാന്‍ എന്നെയും കൊണ്ടുപോയി. നാടിന്റെ ചരിത്രവും സംസ്‌കാരയും ആചാരങ്ങളും രീതികളുമെല്ലാം പറഞ്ഞുതന്നു. അതിനുശേഷമാണ് കാന്താരയുടെ കഥ പറഞ്ഞത്.

റിഷബ് ഷെട്ടി എന്ന മനുഷ്യനെ, സംവിധായകനെ എനിക്കൊരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ചിന്താ ഗതിയൊക്കെ വേറെ ലെവലാണ്. റിഷബ് സാര്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞത്, ഇവനെപ്പോലൊരുവനെ ഞാന്‍ വര്‍ഷങ്ങളായി തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്. ആ വാക്കുകള്‍ വലിയൊരു അംഗീകാരം തന്നെയാണ്,’ ബംഗ്ലാന്‍ പറയുന്നു.

പഴയകാലവും ആര്‍ക്കിടെക്ചറും ആളുകളുടെ ഡീറ്റെയിലിങ്ങുമെല്ലാം അവതരിപ്പിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും അത്ഭുതവും അതേസമയം സങ്കീര്‍ണവുമായ വാസ്തുശില്പങ്ങളുമാണ് അവയെല്ലാമെന്നും അദ്ദേഹം പറയുന്നു. ഇന്ന് കെട്ടിടങ്ങളുടെ ഘടന മാറിയെന്നും വളരെ ലളിതമായ സ്ട്രക്ചറാണെന്നും ബംഗ്ലാന്‍ പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് ബംഗ്ലാന്‍. ലോകഃ, കാന്താര ചാപ്റ്റര്‍ വണ്‍, കുറുപ്പ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കമ്മാര സംഭവത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Art director Vinesh Banglan says Kanthara Chapter One is a film that has given us many experience

We use cookies to give you the best possible experience. Learn more