അടുത്ത കാലത്ത് പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച മലയാള സിനിമ എന്ന് പലരും വിശേഷിപ്പിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ്. ജിത്തു മാധവന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെ സീ ഫൈവിലൂടെ ബാലന്‍ ഒ.ടി.ടി സ്ട്രീമിങ് ചെയ്തതോടെ വലിയ നിരൂപക പ്രശംസയാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്.
ടൊവിനോ തോമസിനും ജീന്‍ പോള്‍ ലാലിനും പുറമെ പുതുമുഖങ്ങളായിരുന്നു ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടത്. അമ്മയായി വേഷമിട്ട ഫര്‍സാന പാലത്തിങ്കലും കുട്ടിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച ആദിശേഷും കൗമാരക്കാരനായ കുട്ടിയായി വേഷമിട്ട മുഹമദ് സിനാനും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. മുഹമദ് സിനാനും ടൊവിനോ തോമസും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ബാലന്‍ ദി ബോയ്. Photo: X.com
ഇതിനൊപ്പം ചിത്രത്തിലെ സിനിമാറ്റോഗ്രാഫിയും ലൊക്കേഷനും കലാസംവിധാനവും വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. വയനാട് പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിച്ചത് കേരള സ്റ്റേറ്റ് അവാര്‍ഡ് ജേതാവായ അജയന്‍ ചാലിശ്ശേരിയായിരുന്നു. ബാലനില്‍ ഏറെ പ്രധാന്യമുള്ള ബസ് സ്റ്റോപ്പ്, ഷൂട്ടിന് ശേഷം പൊളിച്ച് നീക്കരുതെന്ന് പ്രദേശവാസികള്‍ പറഞ്ഞതിനെ കുറിച്ച് അജയന്‍ ചാലിശ്ശേരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാലനില്‍ ബസ് സ്‌റ്റോപ്പിന്റെ സെറ്റിട്ട സ്ഥലത്ത് ഒരു പൊട്ടിക്കിടന്ന ഇല്ക്ട്രിക് പോസ്റ്റ്, ബെഞ്ച് പോലെ ഇട്ട അവസ്ഥയിലായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ആ ഒരു സ്ഥലമാണ് നമ്മള്‍ ബസ് സ്‌റ്റോപ്പായി സെറ്റാക്കിയത്. കുട്ടികളെല്ലാം ഇവിടെ നിന്ന് ബസ് കയറുന്നതാണ് ഇത് പൊളിക്കാതിരുന്നാല്‍ നന്നായിരുന്നു എന്ന് അവിടുത്തെ നാട്ടുകാര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. വന്യമൃഗങ്ങളുടെ ശല്യം വളരെ കൂടുതലുള്ള സ്ഥലവുമാണത്.
ബസ് സ്റ്റോപ്പ്. Photo: Facebook.com
ആ ഷൂട്ട് കഴിഞ്ഞാല്‍ ആ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കി കൊടുക്കുക എന്നുള്ളതാണ് ഫോറസ്റ്റിന്റെ ഉള്ളില്‍ ഷൂട്ടിന് ലൊക്കേഷന്‍ തരുമ്പോഴുള്ള നിയമം. അത് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. പക്ഷേ ഇവര്‍ ഒരു സ്‌പെഷ്യല്‍ ആവശ്യം പറഞ്ഞതോടെ പ്രൊഡക്ഷന്‍ ടീം ഒരു തീരുമാനമെടുത്തിട്ടാണ് അത് പൊളിക്കാതെ വെച്ചത്. അത് നാട്ടുകാര്‍ തന്നെ മെയിന്റെയിന്‍ ചെയ്ത് നിര്‍ത്താം എന്നും പറഞ്ഞു,’ അജയന്‍ പറഞ്ഞു.
Content Highlight: Art Director Ajayan Chalissery talks about Bus stop in Balan the Boy Movie