ഐ.സി.സി ടി-20 ലോകകപ്പില്‍ തങ്ങളുടെ മൂന്നാം ടി-20 ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്വന്തം മണ്ണില്‍ ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടത്തിനൊപ്പം, തുടര്‍ച്ചയായ ലോകകപ്പുകളില്‍ കിരീടം നിലനിര്‍ത്തുന്ന ടീം എന്ന നേട്ടവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു.
കിരീടം നിലനിര്‍ത്തിയതോടെ സ്‌ക്വാഡിലെ മിക്ക താരങ്ങളും മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായിരിക്കുകയാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് കിരീടം നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും അടക്കമുള്ള നാല് താരങ്ങള്‍ കരിയറിലെ മൂന്നാം ഐ.സി.സി ട്രോഫിയാണ് സ്വന്തമാക്കിയത്.
കിരീടവുമായി ഇന്ത്യ
രണ്ട് ടി-20 ലോകകപ്പിനൊപ്പം 2025ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും നേടിയാണ് ഹര്‍ദിക്, അക്‌സര്‍, കുല്‍ദീപ് എന്നിവര്‍ ഹാട്രിക് ജേതാക്കളായത്.
ചാമ്പ്യന്‍സ് ട്രോഫി കിരീടവുമായി ഇന്ത്യ
എന്നാല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ നിരയില്‍ നാല് കിരീടം നേടിയ ഒരു താരമുണ്ട്, ഇടംകയ്യന്‍ സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. രണ്ട് ലോകകപ്പിനും ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കും പുറമെ അണ്ടര്‍ 19 ലോകകപ്പും നേടിയാണ് അര്‍ഷ്ദീപ് ടൈറ്റില്‍ ഹണ്ടേഴ്‌സില്‍ ഒന്നാമതുള്ളത്.
അര്‍ഷ്ദീപ് സിങ് 2024 ടി-20 ലോകകപ്പുമായി
ഇന്ത്യയ്ക്കായി ഏറ്റവുമധികം ഐ.സി.സി കിരീടം നേടിയ താരങ്ങളില്‍ അര്‍ഷ്ദീപ് രണ്ടാമന്‍ കൂടിയാണ്. അഞ്ച് കിരീടം നേടിയ സാക്ഷാല്‍ വിരാട് കോഹ്‌ലി (അണ്ടര്‍ 19 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2024 2025 ചാമ്പ്യന്‍സ് ട്രോഫി) മാത്രമാണ് ഈ ലിസ്റ്റില്‍ അര്‍ഷ്ദീപിന് മുമ്പിലുള്ളത്.
യുവരാജ് സിങ്, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ നാല് ഐ.സി.സി കിരീടവുമായി അര്‍ഷ്ദീപിനൊപ്പം രണ്ടാമതുണ്ട്.
(താരം – കിരീടം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ഏതെല്ലാം ട്രോഫികള്‍)
അര്‍ഷ്ദീപ് സിങ് – 4 (2018 അണ്ടര്‍ 19 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, 2024, 2026 ടി-20 ലോകകപ്പുകള്‍)
ഹര്‍ദിക് പാണ്ഡ്യ – 3 (2025 ചാമ്പ്യന്‍സ് ട്രോഫി, 2024, 2026 ടി-20 ലോകകപ്പുകള്‍)
അക്‌സര്‍ പട്ടേല്‍ – 3 (2025 ചാമ്പ്യന്‍സ് ട്രോഫി, 2024, 2026 ടി-20 ലോകകപ്പുകള്‍)
കുല്‍ദീപ് യാദവ് – 3 (2025 ചാമ്പ്യന്‍സ് ട്രോഫി, 2024, 2026 ടി-20 ലോകകപ്പുകള്‍)
സൂര്യകുമാര്‍ യാദവ് – 2 (2024, 2026 ടി-20 ലോകകപ്പുകള്‍)
സഞ്ജു സാംസണ്‍ – 2 (2024, 2026 ടി-20 ലോകകപ്പുകള്‍)
ജസ്പ്രീത് ബുംറ – 2 (2024, 2026 ടി-20 ലോകകപ്പുകള്‍)
ശിവം ദുബെ – 2 (2024, 2026 ടി-20 ലോകകപ്പുകള്‍)
വരുണ്‍ ചക്രവര്‍ത്തി – 2 2024, 2026 ടി-20 ലോകകപ്പുകള്‍)
മുഹമ്മദ് സിറാജ് – 2 (2024, 2026 ടി-20 ലോകകപ്പുകള്‍)
വാഷിങ്ടണ്‍ സുന്ദര്‍ – 2 (2025 ചാമ്പ്യന്‍സ് ട്രോഫി, 2026 ടി-20 ലോകകപ്പ്)
അഭിഷേക് ശര്‍മ – 2 (2018 അണ്ടര്‍ 19 ലോകകപ്പ്, 2026 ടി-20 ലോകകപ്പ്)
തിലക് വര്‍മ – 1 (2026 ടി-20 ലോകകപ്പ്)
റിങ്കു സിങ് – 1 (2026 ടി-20 ലോകകപ്പ്)
Content Highlight: Arshdeep Singh won his 4th ICC Trophy
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ