അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 157 റണ്‍സിന്റെ വിജയലക്ഷ്യം 38 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യ 1-0ന് മുമ്പിലെത്തി.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ് ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം ടീമുകള്‍ക്കെതിരെ 10+ വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കാണ് അര്‍ഷ്ദീപ് കാലെടുത്ത് വെച്ചത്.
അന്താരാഷ്ട്ര ടി-20യില്‍ ആറ് വിവിധ ടീമുകള്‍ക്കെതിരെയാണ് അര്‍ഷ്ദീപ് 10+ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഈ റെക്കോഡില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പമാണ് താരം സ്ഥാനം പിടിച്ചത്.
(താരം – എത്ര ടീമുകള്‍ – ടീമുകള്‍ എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – 6 – ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്.
അര്‍ഷ്ദീപ് സിങ് – 6* – അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്.
ഹര്‍ദിക് പാണ്ഡ്യ – 5 – ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക.
യൂസ്വേന്ദ്ര ചഹല്‍ – 4 – ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്.
അക്‌സര്‍ പട്ടേല്‍ – 4 – ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക.
ആര്‍. അശ്വിന്‍ – 3 – ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക.
കുല്‍ദീപ് യാദവ് – 3 – ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്.
ഭുവനേശ്വര്‍ കുമാര്‍ – 3 – പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്.
വരുണ്‍ ചക്രവര്‍ത്തി – 2 – ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക.
വാഷിങ്ടണ്‍ സുന്ദര്‍ – 2 – ബംഗ്ലാദേശ്, ശ്രീലങ്ക.
രവീന്ദ്ര ജഡേജ – 1 – വെസ്റ്റ് ഇന്‍ഡീസ്.
രവി ബിഷ്‌ണോയ് – 1 – വെസ്റ്റ് ഇന്‍ഡീസ്.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചതും അര്‍ഷ്ദീപാണ്.
സെപ്റ്റംബര്‍ 15നാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി തന്നെയാണ് വേദി.
Content highlight: Arshdeep Singh tops the list of 10+ wickets in T20Is vs opposition