ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് കളമൊരുങ്ങും. ക്രൈസ്റ്റ് ചര്‍ച്ചാണ് വേദി. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാത്രമല്ല ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയ അര്‍ഷ്ദീപിനെ രണ്ടാം മത്സരത്തില്‍ കാത്തിരിക്കുന്നത് മൂന്ന് വമ്പന്‍ റക്കോഡുകളുമാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന താരമാകാന്‍ ഇനി മൂന്ന് വിക്കറ്റുകള്‍ കൂടിയാണ് അര്‍ഷ്ദീപിന് വേണ്ടത്.
ഇന്ത്യക്കുവേണ്ടി 32 മത്സരങ്ങളിലെ 31 ഇന്നിങ്‌സില്‍ നിന്ന് 37 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് വരുണ്‍ ചക്രവര്‍ത്തിയാണ്. 20 മത്സരങ്ങളിലെ 18 ഇന്നിങ്‌സില്‍ നിന്ന് 36 വിക്കറ്റുകളാണ് താരത്തിനുള്ളത്. എന്നാല്‍ അഷ്ദീപ് സിങ് 18 മത്സരങ്ങളില്‍ നിന്ന് 36 വിക്കറ്റുകള്‍ കൈപ്പിടിയില്‍ ആക്കിയിട്ടുണ്ട്. ഈ നേട്ടത്തില്‍ ഇതുവരെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ഇനി മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് വേണ്ടത്.
നിലവില്‍ അന്താരാഷ്ട്ര ടി-20ല്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 146 വിക്കറ്റുകള്‍ ആണ് നിലവില്‍ നേടിയത്. ഇന്ത്യക്കുവേണ്ടി 150 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാന്‍ ഇനി അര്‍ഷ്ദീപിന് നാല് വിക്കറ്റുകള്‍ മാത്രം മതി.
കൂടാതെ ടി-20ഐയില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമാകാന്‍ ഇനി നാല് വിക്കറ്റുകള്‍ കൂടി മതി!
അതേസമയം ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
Content Highlight: Arshdeep Singh Have A Chance To Create Three Record Achievement’s Against New Zealand