| Sunday, 24th May 2026, 7:44 am

'ഒരേ സീസണില്‍ രണ്ട് വാഴകള്‍'; വിജയിച്ചിട്ടും നാണക്കേടുമായി അര്‍ഷ്ദീപ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വമ്പന്‍ വിജയമായിരുന്നു പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് പഞ്ചാബിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് മുന്നേറാനും പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ വിജയിച്ചെങ്കിലും പഞ്ചാബിന് വേണ്ടി മോശം ബൗളിങ് പ്രകടനമായിരുന്നു പേസര്‍ അര്‍ഷ്ദീപ് സിങ് കാഴ്ചവെച്ചത്. മൂന്ന് ഓവറില്‍ നിന്ന് വിക്കറ്റൊന്നും നേടാതെ 52 റണ്‍സായിരുന്നു താരം നേടിയത്. 17.33 എന്ന മോശം എക്കോണമിയും അര്‍ഷ്ദീപ് മത്സരത്തില്‍ നിന്ന് വഴങ്ങി.

ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡിലെത്തിയിരിക്കുകയാണ് ലോകകപ്പ് ചാമ്പ്യന്‍ കൂടിയായ അര്‍ഷ്ദീപ്. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും മോശം എക്കോണമി റേറ്റില്‍ പന്തെറിയുന്ന രണ്ടാമത്തെ താരമാകുകയാണ് അര്‍ഷ്ദീപ് മിനിമം 50 ഓവര്‍). മൂന്ന് സീസണിലാണ് അര്‍ഷ്ദീപ് സമാനമായ രീതിയില്‍ പന്തെറിഞ്ഞിരുന്നു.

ഈ ലിസ്റ്റില്‍ ഏറ്റവും മുന്നിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേസര്‍ അന്‍ഷുല്‍ കാംബോജാണ്. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീടുള്ള നിര്‍ണായക മത്സരങ്ങളില്‍ താരം വളരെ എസ്പന്‍സീവ് ഓവറുകളായിരുന്നു ചെയ്തത്.

അര്‍ഷ്ദീപ് സിങ്

ഒരു ഐ.പി.എല്‍ സീസണിലെ ഏറ്റവും മോശം എക്കോണമി റേറ്റ്, താരം, വര്‍ഷം എന്ന ക്രമത്തില്‍

10.52 – അന്‍ഷുല്‍ കാംബോജ് – 2026

10.20 – അര്‍ഷ്ദീപ് സിങ് – 2026*

10.07 – മുഹമ്മദ് സിറാജ് – 2022

10.03 അര്‍ഷ്ദീപ് സിങ് – 2024

9.96 – ഡ്വെയ്ന്‍ ബ്രാവോ (2018)

9.92 – തുഷാര്‍ ദേശ്പാണ്ഡെ (2023)

9.69 – അര്‍ഷ്ദീപ് സിങ് (2023)

9.65 – ജയദേവ് ഉനദ്കട്ട് (2018)

പഞ്ചാബ് ബൗളിങ് നിരയില്‍ യുസ്വേന്ദ്ര ചഹല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

അതേസമയം ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് നിര്‍ണായക മത്സരത്തില്‍ വിജയിച്ചുകയറിയത്. 51 പന്തില്‍ പുറത്താവാതെ 101 റണ്‍സ് നേടിയാണ് അയ്യര്‍ തിളങ്ങിയത്. 11 ഫോറും അഞ്ച് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു പഞ്ചാബ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

Content Highlight: Arshdeep Sing In Unwanted Record After Anshul Kamboj In An IPL Season

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more