| Monday, 24th February 2020, 9:12 am

കൊച്ചിയില്‍ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29വിദ്യാര്‍ത്ഥികള്‍;മാനേജ്‌മെന്റ് വീഴ്ചയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയിലെ തോപ്പുംപടിയിലെ അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സി.ബി.എസ്.സി സ്‌കൂളിന് മുന്നില്‍ പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

മാനേജ്‌മെന്റ് വീഴ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാത്തതിന് കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. 29 വിദ്യാര്‍ത്ഥികള്‍ക്കാണ് പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാഞ്ഞത്.

ബുധനാഴ്ച ഹാള്‍ടിക്കറ്റ് തരാന്‍ വിളിച്ചു വരുത്തിയാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന കാര്യം രക്ഷിതാക്കളോട് അറിയിക്കുന്നത്.

മറ്റു സ്‌കൂളുമായി ചേര്‍ന്ന് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതോടെയാണ് 29 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നതെന്നും ആരോപണമുയരുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more