| Thursday, 1st June 2017, 7:26 am

'അവസര വാദമേ നിന്റെ പേരോ അര്‍ണബ്'; അര്‍ണബിനെ തിരിഞ്ഞു കൊത്തി പഴയ നിലപാടുകള്‍; ഇരട്ടത്താപ്പിന്റെ മുഖം തുറന്നു കാട്ടുന്ന വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ മാധ്യമ രംഗത്ത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്നത് അര്‍ണബ് ഗോ സ്വാമിയുടെ റിപ്പബ്‌ളിക് ചാനലും അര്‍ണബിന്റെ ശൈലിയുമാണെന്ന് നിസംശയം പറയാന്‍ കഴിയും. നേരത്തെ ടൈംസ് നൗവിലെ ന്യൂസ് എഡിറ്ററായിരുന്ന അര്‍ണബിന്റെ നിലപാടുകളും ഇപ്പോള്‍ റിപ്പബ്‌ളിക്കിലെ എഡിറ്ററായ അര്‍ണബിന്റെയും നിലപാടുകളും വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.


Also read ‘ആണ്‍ മയിലിന്റെ കണ്ണീര്‍ കുടിച്ചാണ് മയില്‍ ഗര്‍ഭിണിയാകുന്നത്’; ബ്രഹ്മചാരിയായത് കൊണ്ടാണ് മയിലിനെ ദേശീയപക്ഷിയാക്കിയതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി


കശാപ്പ് നിരോധനത്തിന്റെ പേരില്‍ പരസ്പരം ആരോപണ, പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന അര്‍ണബ് ഗോ സ്വാമിയുടെ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. നേരത്തെ ബീഫ് വിഷയത്തില്‍ ടൈംസ് നൗവിലുണ്ടായിരുന്ന സമയത്ത് അര്‍ണബ് ഉന്നയിക്കുന്ന ചോദ്യങ്ങളും ഇപ്പോള്‍ റിപ്പബ്‌ളിക്കിനായി ഉന്നയിക്കുന്ന ചോദ്യങ്ങളുമാണ് ചോദ്യോത്തര ശൈലിയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

ടൈംസ് നൗവിലെ ചര്‍ച്ചയില്‍ ഭക്ഷണ സ്വാതന്ത്രത്തില്‍ ആരും ഇടപെടരുതെന്നും സാധാരണ ജനങ്ങള്‍ക്ക് തൊഴിലുകള്‍ ഇല്ലെന്നും യാഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നു വ്യതിചലിക്കുകയാണെന്നും പറയുന്ന അര്‍ണബ് റിപ്പബ്‌ളിക്കില്‍ ഒരു മതത്തെ വേദനിപ്പിക്കുന്നത് എന്ത് മതേതരത്വമാണെന്നാണ് ചോദിക്കുന്നത്. ബീഫ് കഴിക്കുന്നതിലൂടെ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വൃണപ്പെടുത്തുന്നതായും അത് മതേതരത്വമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.


Dont miss  മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി


വീഡിയോ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more