| Friday, 12th May 2017, 2:07 pm

താരത്തെ കാണാന്‍ ദൈവ പുത്രനും; ജസ്റ്റിന്‍ ബീബറെ കാണാന്‍ ജുനിയര്‍ തെണ്ടുല്‍ക്കര്‍ എത്തിയത് ക്രച്ചസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ സംഗീത നിശക്ക് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എത്തിയത് ക്രച്ചസിലെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകനും ക്രിക്കറ്റ് ലോകത്തിന്റെ ഭാവി വാഗ്ദാനവുമായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഇടത് കാലില്‍ ബാന്റേജ് ചുറ്റിയ രീതിയിലുള്ള ചിത്രമാണ് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അര്‍ജുനെ വേദിക്ക് സമീപം കണ്ടെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍. ജിന്യണ്‌സ് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.


നേരത്തേ അര്‍ജുനും ജസ്റ്റിന്‍ ബീബറും തമ്മിലുള്ള രൂപ സാദൃശ്യം വലിയ ചര്‍ച്ചയായിരുന്നു. തന്റെ അപരനെ കാണാന്‍ എത്തിയതായിരുന്നു അര്‍ജുന്‍. ദേശി ബീബര്‍ എന്നാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സമൂഹ്യ മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.


Also Read: ഐ.പി.എല്ലില്‍ വാതുവെപ്പ് വിവാദം വീണ്ടും തല പൊക്കുന്നു; ഡല്‍ഹി-ഗുജറാത്ത് മത്സരശേഷം ടീമംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ നിന്നും മൂന്ന് പേര്‍ അറസ്റ്റില്‍; അന്വേഷണം താരങ്ങളിലേക്കും


അതേസമയം ഇന്ത്യയിലെ തന്റെ സംഗീത പരിപാടികള്‍ ക്യാന്‍സല്‍ ചെയ്ത് ബീബര്‍ മടങ്ങിയിരിക്കുകയാണ്. ഇന്ത്യയിലെ ചൂടുകൂടിയ കാലാവസ്ഥയാണ് പിന്മാറലിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പരിപാടിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളും കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more