| Tuesday, 9th June 2026, 7:48 am

ഐ.പി.എല്ലിൽ അവസരമില്ല; മുംബൈയിൽ കൊടുങ്കാറ്റായി അവതരിച്ച് ദൈവ പുത്രൻ

സുദേവ് എ

മുംബൈ ടി-20 ലീഗില്‍ മിന്നും പ്രകടനം പുറത്തെടുത്ത് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ടൂര്‍ണമെന്റില്‍ എ.ആര്‍.സി.എസ് അന്ധേരിക്ക് വേണ്ടി കളിക്കുന്ന അര്‍ജുന്‍ ബാന്ദ്ര ബ്ലാസ്റ്റേഴ്‌സിനെതിരെ ഓള്‍ റൗണ്ട് മികവുമായാണ് തിളങ്ങിയത്.

ബാറ്റിങ്ങില്‍ 36 പന്തില്‍ പുറത്താവാതെ 66 റണ്‍സാണ് താരം അടിച്ചെടുത്തത്. നാല് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് അര്‍ജുന്റെ ഇന്നിങ്സ്.

ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയാണ് താരം തിളങ്ങിയത്. മൂന്ന് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 11 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അര്‍ജുന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയത്. കളിയിലെ താരവും അര്‍ജുന്‍ തന്നെയാണ്.

ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം അര്‍ജുന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. പഞ്ചാബ് കിങ്‌സിനെതിരെയുള്ള ഒരു മത്സരത്തില്‍ മാത്രമായിരുന്നു അര്‍ജുന്‍ കാത്തിലിറങ്ങിയത്.

ആ മത്സരത്തില്‍ ഒരു വിക്കറ്റ് നേടി തിളങ്ങാനും താരത്തിന് സാധിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ നിന്നുമാണ് താരം എല്‍.എസ്.ജിയിലേക്ക് കൂടുമാറിയത്. എന്നാല്‍ ടീമിനൊപ്പം ഭൂരിഭാഗം മത്സരങ്ങളിലും ബെഞ്ചിലായ അര്‍ജുന്‍ മറ്റൊരു ടൂര്‍ണമെന്റില്‍ തന്റെ പ്രതിഭ പുറത്തെടുത്തിരിക്കുകയാണ്.

അതേസമയം മത്സരത്തില്‍ അന്ധേരി ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാന്ദ്ര ബ്ലാസ്റ്റേഴ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അന്ധേരി 13.5 ലക്ഷ്യം അനായാസമായി മറികടന്നു.

അന്ധേരിക്ക് വേണ്ടി അര്‍ജുന് പുറമേ മുഷീര്‍ ഖാനും അര്‍ധ സെഞ്ച്വറി നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. 38 പന്തുകളില്‍ നിന്നും ഏഴ് ഫോറുകളും ഒരു സിക്‌സുമടക്കം 54 റണ്‍സാണ് അടിച്ചെടുത്തത്.

Content Highlight: Arjun Tendulkar shines in Mumbai T20 League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more