അണ്ടര്‍-19 ഏഷ്യാ കപ്പില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരം നടക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 46.3 ഓവറില്‍ 208 റണ്‍സിന് ഓള് ഔട്ട് ആയിരിക്കുകയാണ്.
അഞ്ചാമനായി ഇറങ്ങിയ അര്ജന് രജ്പുത്തിന്റെ കരുത്തിലാണ് ഇന്ത്യ സ്കോര്‍ ഉയര്‍ത്തിയത്. സെഞ്ച്വറി നേടിയായിരുന്നു അര്ജുന് ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 85 പന്തില്‍ 107 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.
അഞ്ച് സിക്സും 11 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. റിസ്വാനുള്ളയാണ് താരത്തെ പുറത്താക്കിയത്. അര്ജുന് പുറമെ 23 റണ്‍സ് നേടിയ കാവ്യ പട്ടേലാണ് മികച്ച പ്രകടനം നടത്തിയത്. ആര്യവീര്‍ സെവാഗ് 40 പന്തില്‍ 22 റണ്‍സ് നേടിയാണ് മടങ്ങിയത്. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച സ്കോര്‍ഡ നേടാന്‍ സാധിച്ചില്ല.
പാകിസ്ഥാന് വേണ്ടി അലി റാസ, റിസ്വാനുള്ള, നിഖാബ് ഷഫീഖ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മുഹമ്മദ് സയ്യം ഒരു വിക്കറ്റും നേടി.
നിലവില്‍ ടൂര്‍ണമെന്റിന്റെ എ ഗ്രൂപ്പിലെ പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത് ഇന്ത്യയാണ്. യു.എ.ഇയ്ക്കെതിരായ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി +4.170 എന്ന നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടാം സ്ഥാന് ആദ്യ മത്സരത്തില്‍ വിജയം നേടി രണ്ട് പോയിന്റുമായി പാകിസ്ഥാനുമുണ്ട്. അതിനാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയം നേടി ഇരു കൂട്ടരും ഗ്രൂപ്പില്‍ മുന്നേറാനാണ് ലക്ഷ്യം വെക്കുന്നത്.
ബി ഗ്രൂപ്പില്‍ മുന്നിലുള്ള അഫ്ഗാനിസ്ഥാന് ആദ്യ രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കി നാല് പോയിന്റ് നേടിയിട്ടുണ്ട്.