റോക്കറ്റ് ബോയ്സ് എന്ന സീരീസില്‍ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രത്തിലൂടെ മലയാളത്തിലും അര്‍ജുന്‍ തന്റെ സാന്നിധ്യമറിയിച്ചു. ഡിയര്‍ ഫ്രണ്ട്, ഉള്ളൊഴുക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തു.
നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ അമീര്‍ എന്ന വില്ലനായാണ് അര്‍ജുന്‍ വേഷമിട്ടത്. കണ്ണൂര്‍ സ്‌ക്വാഡിലെ വേഷമാണ് അര്‍ജുനെ മലയാളികള്‍ക്ക് പരിചിതനാക്കിയത്. ആ വേഷത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം.
ഐഡന്റിറ്റി‘യിലെ അമര്‍ ഫെലിക്സ് എന്ന കഥാപാത്രമാണ് തന്നെ ആദ്യമായി തേടിവന്ന നെഗറ്റീവ് കഥാപാത്രമെന്നും എന്നാല്‍ ആ സിനിമ ഷൂട്ട് തുടങ്ങാന്‍ വൈകിയെന്നും അദ്ദേഹം പറയുന്നു. അപ്പോഴേക്കും കണ്ണൂര്‍ സ്‌ക്വാഡില്‍ നിന്ന് വിളിവന്നുവെന്നും മമ്മൂട്ടിയുടെ കൂടെ അദ്ദേഹം തന്നെ നിര്‍മിക്കുന്ന സിനിമ ചെയ്യാന്‍ വളരെ എക്സൈറ്റ്‌മെന്ററായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു.
ഷൂട്ട് കഴിഞ്ഞ് സിനിമ ഇറങ്ങുന്നതിന് മുമ്പേ വലിയ പ്രമോഷനൊന്നും ഉണ്ടായില്ലെന്നും മമ്മൂട്ടി ചിത്രമായിട്ടുകൂടി എന്തുകൊണ്ടാണ് പ്രമോഷന്‍സൊന്നും ഇല്ലാതിരുന്നതെന്ന് താന്‍ ചിന്തിച്ചിരുന്നുവെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. വലിയ അവകാശവാദങ്ങളില്ലാതെ തിയേറ്ററിലെത്തിയ ചിത്രത്തിന്റെ വിജയം തനിക്കൊരു സര്‍പ്രൈസ് ആയിരുന്നുവെന്നും കരിയറിലെ ആദ്യ കൊമേഴ്ഷ്യല്‍ വിജയം കൂടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍.
‘ഐഡന്റിറ്റി‘യിലെ അമര്‍ ഫെലിക്സ് എന്ന കഥാപാത്രമായിരുന്നു എന്നെ ആദ്യമായി തേടിവന്ന നെഗറ്റീവ് കഥാപാത്രം. എന്നാല്‍ ആ സിനിമ ഷൂട്ട് തുടങ്ങാന്‍ വൈകി. അപ്പോഴേക്കും കണ്ണൂര്‍ സ്‌ക്വാഡില്‍ നിന്ന് വിളിവന്നു. മമ്മൂക്കയുടെ കൂടെ അദ്ദേഹം തന്നെ നിര്‍മിക്കുന്ന സിനിമ, അത് വലിയ എക്‌സൈറ്റ് മെന്ററായിരുന്നു. അമീര്‍ഷാ എന്ന മുഴുനീള വില്ലന്‍ കഥാപാത്രം. ഷൂട്ട് കഴിഞ്ഞ് സിനിമ ഇറങ്ങുന്നതിന് മുന്‍പേ വലിയ പ്രമോഷനൊന്നും ഉണ്ടായില്ല.
മമ്മുക്ക ചിത്രമായിട്ടുകൂടി ഇതെന്താ പ്രമോഷന്‍സൊന്നും ഇല്ലാത്തതെന്നൊക്കെ ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ അവരുടെ സ്ട്രാറ്റജി അതായിരുന്നു. വലിയ അവകാശവാദങ്ങളില്ലാതെ തിയേറ്ററിലെത്തിയ ചിത്രത്തിന്റെ വിജയം എനിക്കൊരു സര്‍പ്രൈസ് ആയിരുന്നു. കരിയറിലെ ആദ്യ കൊമേഴ്ഷ്യല്‍ വിജയം കൂടിയായിരുന്നു അത്. ഇപ്പോള്‍ എവിടെ ചെല്ലുമ്പോഴും കണ്ണൂര്‍ സ്‌ക്വാഡിലെ അഭിനേതാവ് എന്ന ലേബലിലാണ് ആദ്യം തിരിച്ചറിയുന്നത്. കരിയറില്‍ ഒരു കൊമേഴ്ഷ്യല്‍ ഹിറ്റ് ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്,’ അര്‍ജുന്‍ രാധകൃഷ്ണന്‍ പറയുന്നു.
Content Highlight: Arjun radhakrishnan talks about kannur squad movie