റോക്കറ്റ് ബോയ്‌സ് എന്ന സീരീസില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് എ.പി.ജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. അമിതാഭ് ബച്ചന്‍ നായകനായ ഝുണ്ട്, മലയാളത്തില്‍ പട, ഡിയര്‍ ഫ്രണ്ട്, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് തുടങ്ങിയ ചിത്രങ്ങളിലും അര്‍ജുന്‍ അഭിനയിച്ചിരുന്നു.
ഈയിടെ പുറത്തറിങ്ങിയ കേരള ക്രൈം ഫയല്‍സ് 2 വില്‍ നായകനായെത്തിയത് അര്‍ജുന്‍ രാധാകൃഷ്ണനാണ്. നോബിള്‍ എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് അദ്ദേഹം സീരീസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു അഭിനേതാവ് നേരിടുന്ന പ്രതിസന്ധിയും ബുദ്ധിമുട്ടുകളും എളുപ്പമല്ലെന്ന് അര്‍ജുന്‍ പറയുന്നു. താന്‍ സിനിമയിലേക്കെത്താന്‍ വേണ്ടി കടന്നുവന്നിട്ടുള്ള വഴികള്‍ അത്ര പുതുമയുള്ളതൊന്നും അല്ലെന്നും എല്ലാ അഭിനേതാക്കളുടെയും സ്ട്രഗിള്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ ഏത് ഇന്‍ഡസ്ട്രിയിലാണെങ്കിലും അത് അങ്ങനെ തന്നെയാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. ഒരു നല്ല അഭിനേതാവാണെങ്കില്‍ കൂടി നിങ്ങള്‍ ചിലപ്പോള്‍ സിനിമയില്‍ നിന്ന് റിജക്ട് ചെയ്യപ്പെടാമെന്നും തന്റെ പ്രതീക്ഷകൊണ്ടും മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ടുമൊക്കെയാണ് താന്‍ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദി നെക്സ്റ്റ് ഫോര്‍ട്ടീന്‍ മിനിറ്റ് പ്ലസ് എന്ന യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ രാധാകൃഷ്ണന്‍.
‘ഞാന്‍ സിനിമയിലേക്കെത്താന്‍ വേണ്ടി കടന്നുവന്നിട്ടുള്ള വഴികള്‍ യുണീക് ഒന്നും അല്ല. എല്ലാ അഭിനേതാക്കളുടെയും സ്ട്രഗിള്‍ ഒരുപോലെയാണ്. അത് മുംബൈയിലാണെങ്കിലും കേരളത്തിലാണെങ്കിലും എവിടെയാണെങ്കിലും. ഒരു അഭിനേതാവ് അനുഭവിക്കുന്ന സ്ട്രഗിള്‍ എളുപ്പമല്ല.
ഒരു നല്ല അഭിനേതാവാണെങ്കില്‍ കൂടി നിങ്ങള്‍ ചിലപ്പോള്‍ റിജെക്ട് ചെയ്യപ്പെടാം. എനിക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. മാതാപിതാക്കളുടെ അനുഗ്രഹമുണ്ടായിരുന്നു. അതുപോലെ എന്റെ കൂട്ടുകാര്‍ ഒരുപാട് പിന്തുണച്ചിരുന്നു. സിനിമയിലേക്കുള്ള എല്ലാവരുടെയും ജേര്‍ണി വ്യത്യസ്തമാണ്,’ അര്‍ജുന്‍ രാധാകൃഷ്ണന്‍ പറയുന്നു.
Content Highlight: Arjun radhakrishnan says that the challenges and difficulties faced by an actor are not easy.