| Monday, 12th January 2026, 7:37 am

റിപ്പീറ്റ് വരാതെ ശ്രദ്ധിക്കല്‍ ബുദ്ധിമുട്ട്; ആ കാര്യത്തില്‍ ആസിഫ് അലിയെയാണ് എനിക്ക് ഇഷ്ടം: അര്‍ജുന്‍ അശോകന്‍

ഐറിന്‍ മരിയ ആന്റണി

ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലില്‍ നിന്നും ഇന്ന് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത് നടനാണ് അര്‍ജുന്‍ അശോകന്‍. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ പിന്നീട് പറവ, രോമാഞ്ചം, പ്രണയവിലാസം, ഭ്രമയുഗം എന്ന സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

ഇപ്പോള്‍ രേഖാ മേനോനുമായുള്ള അഭിമുഖത്തില്‍ താന്‍ തെരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. ഒരോ സിനിമ കഴിയുമ്പോഴും അതിലെ കഥാപാത്രം എങ്ങനെയായിരുന്നു എന്ന അടിസ്ഥാനത്തിലാണ് അടുത്ത സിനിമകള്‍ വരുന്നതെന്ന് അഹേം പറയുന്നു.

അര്‍ജുന്‍ അശോകന്‍ Photo: Facebook.com

‘ഇപ്പോഴും കുറെയൊക്കെ അങ്ങനെയാണ്. എനിക്ക് വരുന്ന കഥയില്‍ നിന്ന് നല്ലത് തെരഞ്ഞെടുക്കാന്‍ പറ്റിയിരുന്നുള്ളു. രോമാഞ്ചം സിനിമയില്‍ ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു ആളെയായിരുന്നു. പിന്നെ മാറി വന്നതാണ്. പെട്ടന്ന് വിളിച്ചതാണ് എന്നെ. അങ്ങനെയൊക്കെ വരുമ്പോഴെ നമുക്ക് നല്ല സിനിമ ചെയ്യാന്‍ കഴിയുകയുള്ളു. രോമഞ്ചത്തിലേക്ക് വിളിച്ചത് സൗബിക്കയാണ്.

രോമാഞ്ചത്തില്‍ എനിക്ക് പത്ത് ദിവസമെ ഷൂട്ട് ഉണ്ടായിരുന്നുള്ളു. ആ ട്രാക്കിലേക്ക് എത്താന്‍ ഒരു രണ്ട് ദിവസം മതിയായിരുന്നുള്ളു. പ്രധാനമായിട്ടും അതില്‍ സ്റ്റക്കായി നിന്നാല്‍ മതി വേറെ ഒന്നും ചെയ്യേണ്ടിയിരുന്നില്ല. ആ സമയം ഞാന്‍ കുറച്ച് വണ്ണം ഉണ്ടായിരുന്നത് കൊണ്ട് ആ ഇരുപ്പും നടത്തവുമൊക്കെ കുറച്ച് രസമുള്ള പരിപാടിയായിരുന്നു. ജിത്തു ചേട്ടന് നല്ല ഐഡിയ ഉള്ളത് കൊണ്ട് അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് എല്ലാം ചെയതത്,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.

അഭിനയത്തില്‍ ആവര്‍ത്തനവിരസത വരാതെ ഇരിക്കാനാണ് താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും കരയുന്നതാണെങ്കിലും മറ്റ് ഇമോഷന്‍സാണെങ്കിലും റിപ്പീറ്റ് വരാതെ നോക്കുക പ്രയാസമുള്ള കാര്യമാണെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

അതില്‍ തനിക്ക് ഏറ്റവും ഇഷ്ടം ആസിഫ് അലിയെയാണെന്നും കിഷ്‌കിന്ധാ കാണ്ഡത്തിലെ അഭിനയമൊന്നും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരയുന്ന ഭാഗമൊക്കെ വളരെ എളുപ്പത്തില്‍ ആസിഫ് അലി ചെയ്യുമെന്നും അതൊക്കെ കണ്ടാണ് താന്‍ പഠിക്കുന്നതെന്നും നടന്‍ പറഞ്ഞു.

ചത്ത പച്ചയാണ് അര്‍ജുന്‍ അശോകന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രം. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, വിശാഖ് നായര്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Arjun Ashokan talks about the films he chooses

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more