മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അര്‍ജുന്‍ അശോകന്‍. സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മലയാളികളുടെ പ്രിയനടന്‍ ഹരിശ്രീ അശോകന്റെ മകന്‍ കൂടിയാണ് അര്‍ജുന്‍.
2012ല്‍ ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അര്‍ജുന്‍ അശോകന്‍. ഇപ്പോള്‍ നടന്‍ ലുക്മാനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘ലുക്കുവിനെ കുറിച്ച് മുമ്പ് ഞാന്‍ ഏതോ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അവന് അവനെ പറ്റി തന്നെ നല്ല അറിവുണ്ട്. താന്‍ ഏത് ലെവലിലേക്ക് പോകുമെന്ന് അവന് നന്നായി തന്നെ അറിയാം.
താന്‍ ഇതുവരെ പെര്‍ഫോം ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും കിക്ക് നല്‍കിയ കഥാപാത്രം ഏതായിരുന്നു എന്ന ചോദ്യത്തിനും നടന്‍ മറുപടി പറയുന്നുണ്ട്. മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിലെ കഥാപാത്രത്തെ കുറിച്ചാണ് അര്‍ജുന്‍ സംസാരിച്ചത്.
‘ആ കഥാപാത്രത്തിന്റെ ഹാങോവര്‍ എത്രനാള്‍ ഉണ്ടായെന്ന് ചോദിച്ചാല്‍, അങ്ങനെ ഹാങോവറൊന്നും ഉണ്ടായിട്ടില്ല. എനിക്ക് വളരെ ഇഷ്ടം തോന്നിയ കഥാപാത്രമായിരുന്നു ആ സിനിമയിലേത്. അത് ചെയ്യാന്‍ അത്രയും രസമുണ്ടായിരുന്നു,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.
ഗദ്ദാഫിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. താന്‍ വലിയ മെത്തേഡ് ആക്ടറൊന്നും അല്ലെന്നും അര്‍ജുന്‍ പറഞ്ഞു. എന്നാല്‍ ഭ്രമയുഗത്തില്‍ ചാത്തനായി അഭിനയിച്ച ദിവസം രാത്രി തനിക്ക് വളരെ ഡിസ്റ്റര്‍ബിങ്ങായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Arjun Ashokan Talks About Lukman Avaran