| Friday, 20th November 2026, 9:38 am

അച്ഛൻ സിനിമയിലായതുകൊണ്ട് കിട്ടിയ പരിഗണനകൾ അതൊക്കെയാണ്; സിനിമയിൽ വന്നതിന് ശേഷമാണ് സ്റ്റാർകിഡ് എന്ന വിളി കേട്ട് തുടങ്ങിയത്: അർജുൻ അശോകൻ

അനുപമ കെ. സീത

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ നടന്മാരിൽ ഒരാളാണ് അർജുൻ അശോകൻ. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയാണ് നടന്റെ അരങ്ങേറ്റ ചിത്രം. പിന്നീട് അഞ്ചു വർഷത്തിന് ശേഷം ഇറങ്ങിയ പറവ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്തുകൊണ്ട് ശ്രദ്ധിക്കപെടുകയായിരുന്നു. തുടർന്ന് ബി ടെക്ക്, വരത്തൻ, ഉണ്ട  തുടങ്ങിയ ചിത്രങ്ങൾ ചെയ്യുകയും ജനപ്രീതി നേടുകയും ചെയ്തു. മെൽക്കൗ പോണ്ടിച്ചേരിയാണ് നടന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

നടൻ ഹരിശ്രീ അശോകന്റെ മകനാണെങ്കിലും താൻ ഒരു സാധാരണക്കാരനായിട്ടാണ് വളർന്നതെന്നും സിനിമയിൽ വന്നതിന് ശേഷമാണ് താൻ സ്റ്റാർകിഡാണെന്ന രീതിയിലുള്ള വാക്കുകൾ കേട്ട് തുടങ്ങിയതെന്നും നടൻ പറയുന്നു. കുട്ടികാലത്ത് കിട്ടിയിട്ടുള്ള പ്രിവിലേജസിനെക്കുറിച്ചും താരം സ്പോട്ട്ലൈറ്റ്‌സിനോട് സംസാരിച്ചു.

‘സിനിമയിൽ വന്നതിനും ഒരു ആക്ടർ ആയതിനും ശേഷമാണ് അവൻ സ്റ്റാർകിഡ് ആണല്ലോ എന്നുള്ള രീതിയിലൊക്കെ ഞാൻ കേട്ട് തുടങ്ങിയത്. അതിനു മുമ്പ് ഒരു സാധാരണക്കാരന്റെ ലെവലിലൂടെയാണ് എന്റെ ജീവിതം പോയിക്കൊണ്ടിരുന്നത്. അച്ഛൻ ഒരു നടനാണെങ്കിലും ഞങ്ങൾക്ക് കിട്ടിയ പ്രിവിലേജസ് എന്താണെന്ന് വെച്ചാൽ സിനിമക്ക് പോയി കഴിഞ്ഞാൽ ടിക്കറ്റ് പെട്ടെന്ന് കിട്ടും. കാരണം അന്ന് ബുക്ക് മൈ ഷോ ഒന്നുമില്ലല്ലോ അതുകൊണ്ട് ടിക്കറ്റ് പെട്ടെന്ന് കിട്ടുമായിരുന്നു.

അർജുൻ അശോകൻ.ഹരിശ്രീ അശോകൻ.Photo: Screen Grab/X.com

പിന്നെ അമ്പലങ്ങളിലൊക്കെ പ്രാർത്ഥിക്കാൻ പോയി കഴിഞ്ഞാൽ ക്യൂവിൽ പെട്ടെന്ന് കയറ്റി തരും. ഇതൊക്കെയാണ് ആ കാലഘട്ടത്തിലുള്ള ബെനഫിറ്റ്സ്. പിന്നെ ഒരാളുടെ അടുത്ത് ഇൻട്രൊഡ്യൂസ് ചെയ്യാൻ എളുപ്പമാണ്, അവരുടെ സ്നേഹം പെട്ടെന്ന് കിട്ടും. കാരണം ഹരിശ്രീ അശോകന്റെ മകനാണെന്ന് പറയുമ്പോൾ ‘ഹരിശ്രീ അശോകന്റെ മകനാണോ വാ’ അങ്ങനെയൊക്കെയായിരുന്നു. അന്ന് ഞാൻ ചെറുപ്പമാണ്, ഭയങ്കര എക്സൈറ്റഡാണ്.

പിന്നെ കൂടുതൽ എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത് പല സിനിമകളുടെയും ഷൂട്ടിങ് കാണാൻ എനിക്ക് പറ്റിയിട്ടുണ്ട് എന്നുള്ളതാണ്. സിനിമ എങ്ങനെയാണ് നടക്കുന്നതെന്ന് അറിയില്ലെങ്കിലും ആ കാലഘട്ടത്തിൽ സിനിമ എന്താണെന്നുള്ളൊരു പരിപാടിയും അതിന്റെ മേക്കിങ്ങും എനിക്ക് കാണാൻ പറ്റിയിട്ടുണ്ട്. അപ്പോൾ ഇതൊക്കെയാണ് ആകെ കിട്ടുന്ന പ്രിവിലേജസ്. അല്ലാതെ പുറമേന്ന് നോക്കി കഴിഞ്ഞാൽ നമ്മൾ സാധാരണക്കാരനായിട്ട് തന്നെയാണ് വളർന്നിരിക്കുന്നത്,’ നടൻ പറഞ്ഞു.

Content Highlight: Arjun Ashokan shared his experience as the son of a film actor

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more