മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അർജുൻ അശോകൻ. 2012ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് സൗബിൻ ഷാഹിർ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ പറവ എന്ന സിനിമയിലൂടെയാണ് അർജുൻ കൂടുതൽ ശ്രദ്ധേയനായത്.
പിന്നീട് ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, രോമാഞ്ചം എന്നീ സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിച്ച് താരം ശ്രദ്ധ നേടി. ഈ വർഷം തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ചത്താ പച്ചയിലും അർജുൻ തിളങ്ങി നിന്നു.
ഇപ്പോളിതാ താരം തന്റെ ചെറുപ്പകാല അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഒരു നെപ്പോ കിഡ് ആയതിനാൽ തന്റെ ബാല്യം വളരെ ആഘോഷകരമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ താൻ ഡിസ്ലെക്സിയ ഉണ്ടായിരുന്ന ഒരു കുട്ടിയായിരുന്നു എന്നാണ് അർജുൻ പറയുന്നത്. അതിൽ നിന്നാണ് ഇന്നത്തെ അർജുൻ അശോകൻ രൂപപ്പെട്ടതെന്നും താരം വ്യക്തമാക്കി.
അർജുൻ അശോകൻ, Photo: Arjun Ashokan/ Facebook
‘ സ്കൂളിൽ എന്നെ അങ്ങനെ ആരും മൈൻഡ് ചെയ്യാറില്ലായിരുന്നു. ഹരിശ്രീ അശോകന്റെ മകനാണെന്ന് അവർക്ക് അറിയാമെങ്കിലും ഞാൻ ഭയങ്കര അലമ്പായിരുന്നു, പഠിക്കൂല. പിന്നെ ഡിസ്ലെക്സിയ ഉള്ള കുട്ടി ആയിരുന്നു. ഒരു താരെ സമീൻ പർ മൂഡ്! അത്കൊണ്ട് ഹിന്ദി ക്ലാസുകൾക്ക് എന്നെ മറ്റൊരു റൂമിൽ കൊണ്ട് ഇരുത്തുക തുടങ്ങിയ സ്പെഷ്യൽ അറ്റെൻഷൻ അവർ തന്നിരുന്നു.
എക്സാം രണ്ടര മണിക്കൂർ ആണെങ്കിൽ എനിക്ക് മൂന്നര മണിക്കൂർ തരും, പക്ഷെ ഞാൻ ആദ്യത്തെ അര മണിക്കൂറിൽ തന്നെ പരിപാടി തീർക്കും എന്നിട്ട് ബാക്കി ഇങ്ങനെ എന്ത് ചെയ്യും എന്നറിയാതെ ബോറടിച്ച് ഇരിക്കും. ലാസ്റ്റ് എങ്ങനെ ഒക്കെയോ പാസായി വന്നതാണ് ഞാൻ,’ അർജുൻ അശോകൻ പറഞ്ഞു.
അർജുൻ അശോകൻ, Photo: YouTube/ Screengrab
സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികൾക്ക് എഴുത്ത്, വായന, ഗണിതം തുടങ്ങിയ പഠനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെയാണ് പൊതുവേ പഠനവൈകല്യം എന്ന് വിളിക്കുന്നത്. ശരാശരിയിലോ അതിലും കൂടുതലോ ബുദ്ധിശക്തി ഉണ്ടായിട്ടും അതനുസരിച്ച് പഠനത്തിൽ പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഡിസ്ലെക്സിയ.
അത്തരം ബുദ്ധിമുട്ടുകൾ മറികടന്നാണ് ഇന്ന് കാണുന്ന അർജുൻ അശോകൻ എന്ന നടൻ രൂപപ്പെട്ടത്. അതുകൊണ്ടുതന്നെ താരത്തിന്റെ ജീവിതയാത്രയെ ആരാധകർ വലിയ കൈയടിയോടെയാണ് കാണുന്നത്.
പ്രശസ്തരുടെ മക്കൾ എന്ന് പറഞ്ഞാൽ എല്ലാവർക്കും സൗകര്യങ്ങൾ നിറഞ്ഞ ജീവിതമാണെന്ന ധാരണ പലർക്കുമുണ്ടെങ്കിലും അർജുനെ പോലെ വെല്ലുവിളികൾ നേരിട്ട് മുന്നേറിയവരും ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇന്ന് തന്റെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി മുന്നേറുകയാണ് അർജുൻ അശോകൻ.
ചത്താ പച്ച, Photo: IMDb
അവസാനം പുറത്തിറങ്ങിയ ചത്താ പച്ച എന്ന ചിത്രത്തിലെ പ്രകടനം മുതൽ ഭ്രമയുഗം പോലുള്ള സിനിമകളിലെ സാന്നിധ്യം വരെ നോക്കിയാൽ, അർജുൻ അശോകൻ തന്റെ കരിയറിൽ വലിയ മാറ്റത്തിന്റെ പാതയിലാണ് എന്നാണ് ആരാധകർ പങ്കു വെക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ എന്ന തിരിച്ചറിവിനപ്പുറം, സ്വന്തം കഴിവിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനായി അർജുൻ മാറിയിരിക്കുകയാണ്.
Content Highlight: Arjun Ashokan says he was a dyslexic child.