| Saturday, 20th December 2025, 10:39 pm

വിദ്യാർത്ഥിനികളെ അദ്ദേഹം മക്കളെപ്പോലെ കാണുന്നു; നിഖാബ് വിഷയത്തിൽ നിതീഷ് കുമാറിന് പിന്തുണയുമായി ആരിഫ് മുഹമ്മദ് ഖാൻ

ശ്രീലക്ഷ്മി എ.വി.

പാട്ന: നിഖാബ് വിഷയത്തിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണയുമായി ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . വിദ്യാർത്ഥിനികളെ അദ്ദേഹം പെണ്മക്കളായായാണ് കണക്കാക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഈ വിഷയത്തിൽ വിവാദം എന്ന വാക്ക് കേൾക്കുന്നത് തനിക്ക് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മക്കളെപോലെകാണുന്ന ഒരാളും മക്കളും തമ്മിൽ എന്തെങ്കിലും വിവാദം ഉണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.

സംഭവം വിവാദമായി മാറിയതിൽ ഗവർണർ തന്റെ വേദന പ്രകടിപ്പിക്കുകയും മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു. മാധ്യമങ്ങൾ ഇതിൽനിന്നും എന്ത് നേടിയെന്നും അദ്ദേഹം ചോദിച്ചു.

ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലായിരുന്നു നിതീഷ് കുമാർ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ച് താഴ്ത്താൻ ശ്രമിച്ചത്.

ഉത്തരവ് കൈമാറുന്നതിനിടെ നിഖാബ് മാറ്റാൻ നിതീഷ് കുമാർ ആംഗ്യം കാണിക്കുകയും യുവതി പ്രതികരിക്കും മുമ്പ് അദ്ദേഹം നിഖാബ് വലിച്ച് താഴ്ത്തുകയുമായിരുന്നു.

നിഖാബ് വിവാദത്തിൽ നിതീഷ്‌കുമാർ ഖേദം പ്രകടിപ്പിക്കുകയും വിവാദം അവസാനിപ്പിക്കുകയും വേണമെന്നാവശ്യപ്പെട്ട് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി രംഗത്തെത്തിയിരുന്നു.

മാധ്യമങ്ങളിൽ നിന്ന് വരുന്ന വാർത്തകളിൽ നിന്നും വിട്ടുനിൽക്കാൻ വനിതാ ഡോക്ടറുടെ കുടുംബം ആഗ്രഹിക്കുന്നുവെന്ന് ടിബി കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ പ്രിൻസിപ്പൽ മഹ്ഫൂസുർ റഹ്‌മാൻ പറഞ്ഞു. മാധ്യമങ്ങൾ പ്രചരിപ്പിച്ച വിവാദത്തിൽ നിരാശരാണെന്ന് കുടുംബം പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

Content Highlight: Arif Muhammad Khan supports Nitish Kumar on the niqab issue

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more