ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഗുട്ക, പാന്‍മസാല നിരോധനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. ബി.ജെ.പി കര്‍ഷക മോര്‍ച്ചയെ മുന്‍നിര്‍ത്തി മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ എം.പി രേണുകാചാര്യ, മുന്‍ എം.എല്‍.എ ബസവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
അടയ്ക്ക കര്‍ഷകരെ ബാധിക്കുമെന്ന് കാണിച്ച് ദാവണ്‍ഗെലില്‍ സമ്പൂര്‍ണ ബന്ദ് ആചരിക്കുകയും പ്രധാന റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ടയര്‍ കത്തിച്ചുള്ള പ്രതിഷേധത്തിനിടെ പൊലീസ് ഇന്‍സ്‌പെക്ടറുടെ ഷൂസിന് തീപിടിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
ഗുട്കയും പാന്‍മസാലയും നിരോധിക്കുന്നത് അടയ്ക്ക കര്‍ഷകരെ ബാധിക്കുമെന്നും കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് ബി.ജെ.പിയുടെ വാദം. അടയ്ക്ക വിലയില്‍ 5000മുതല്‍ 6000രൂപ വരെ കുത്തനെ ഇടിവുണ്ടായെന്നും കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
ഗുട്ക നിരോധിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ ബന്ദ് വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കാണ് കാരണമായിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തതോടെ ദാവണ്‍ഗെരെയില്‍ പൊതുജീവിതം പൂര്‍ണമായും സ്തംഭിച്ചു.
Content Highlight: Argument that it would affect areca nut farmers; BJP calls for a bandh against the ban on gutkha and pan masala in Karnataka.