| Tuesday, 11th August 2026, 10:42 pm

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് മെസി അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കും!

ശ്രീരാഗ് പാറക്കല്‍

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുന്നു. പിതാവ് ഹോര്‍ഹെ മെസിയുടെ വേര്‍പാടിനെ തുടര്‍ന്നുള്ള കനത്ത മാനസികാഘാതത്തിലാണ് താരം ഈ നിര്‍ണായക തീരുമാനമെടുത്തത്.

അസുഖത്തെ തുടര്‍ന്ന് റൊസാരിയോയിലെ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെയായിരുന്നു 68കാരനായ ഹോര്‍ഹെ മെസിയുടെ അന്ത്യം. ലയണല്‍ മെസിയുടെ ജീവിതത്തിലും കരിയറിലും നിര്‍ണായക സ്വാധീനമായിരുന്ന വ്യക്തിയായിരുന്നു ഹോര്‍ഹെ.

മുമ്പ് സ്റ്റീല്‍ ഫാക്ടറി സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അദ്ദേഹം, പിന്നീട് മെസിയുടെ ഏജന്റായും ഉപദേഷ്ടാവായും മാറുകയാണുണ്ടായത്. മെസിക്ക് 13 വയസുള്ളപ്പോള്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുറവെന്ന രോഗാവസ്ഥയില്‍ ചികിത്സ ഉറപ്പാക്കി ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലെത്തിച്ചതില്‍ ഹോര്‍ഹെ വഹിച്ച പങ്ക് വളരെ വലുതാണ്.

കുടുംബത്തോടൊപ്പം പിതാവിന്റെ മരണ ദുഖത്തില്‍ പങ്കുചേരുന്നതിനായി മെസി തന്റെ എല്ലാ പ്രൊഫഷണല്‍ തിരക്കുകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണെന്ന് ഫ്രഞ്ച് മാധ്യമമായ ‘ഫൂട്ട് മെര്‍ക്കാട്ടോ’ റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് എന്ന് തിരിച്ചെത്തുമെന്ന കാര്യം മെസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Content Highlight: Argentine legend Lionel Messi is taking an indefinite break from professional football
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more