| Tuesday, 10th October 2017, 6:40 pm

എല്ലാ പ്രതീക്ഷയും ഇനി 'മിശിഹായുടെ' കാലുകളില്‍; അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകഫുട്‌ബോള്‍ ആരാധകര്‍ മൊത്തം ഉറ്റു നോക്കുന്നത് ഒരു മത്സരത്തിലേക്കാണ്. അര്‍ജന്റീന-ഇക്വഡോര്‍ ലോകകപ്പ് യോഗ്യതാ മത്സരം. കാരണം ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയും ഫുട്‌ബോള്‍ ഭാവിയുമെല്ലാം ഈ മത്സരത്തെ ആശ്രയിച്ചിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ അര്‍ജന്‍ീനയ്ക്കിത് ജീവന്മരണ പോരാട്ടമാണ്.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസ്സിക്ക് അതിലേറെ നിര്‍ണ്ണായകമാണ് ഈ മത്സരം. കോപ്പ അമേരിക്കയുടെ ഫൈനില്‍ തോറ്റ് കളിക്കളം വിടാന്‍ തീരുമാനിച്ചതിനേക്കാള്‍ വലുതായിരിക്കും ഈ മത്സരത്തിലെ വിധി മെസിയുടെ കരിയറിനേല്‍പ്പിക്കുന്ന ആഘാതം.

അതുകൊണ്ട് തന്നെ തന്റെ പ്രതിഭക്കൊത്ത കളി പുറത്തെടുക്കാന്‍ മെസ്സി ആവതും ശ്രമിക്കും എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തീരെ നിറം മങ്ങിയ മെസ്സിയുടെ ഉജ്വലമായ ഒരു തിരിച്ചുവരവ് തന്നെയാണ് അര്‍ജന്റീനന്‍ ആരാധാകര്‍ ആ സുവര്‍ണ്ണ താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ വിലയിരുത്തുകയാണ് .

സാധ്യതകള്‍ :

1. ജയിക്കുക എന്നത് തന്നെയാണ് പരമ പ്രധാനം , ജയിച്ചാല്‍ ഒന്നുകില്‍ നേരിട്ടോ അല്ലെങ്കില്‍ പ്ലേ ഓഫിലൂടെയോ അര്‍ജന്റീനക്ക് റഷ്യയില്‍ എത്താന്‍ ഒരു തടസ്സവും ഉണ്ടാവില്ല… പ്ലേഓഫില്‍ നേരിടേണ്ടത് ന്യൂസിലാന്‍ഡ് ആയതിനാല്‍ അര്‍ജന്റീനക്ക് റഷ്യയിലേക്കുള്ള യാത്ര എളുപ്പമായിരിക്കും….

2. അര്‍ജന്റീന ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട മത്സരം പെറു _കൊളംബിയ മത്സരമാണ് .. കൊളംബിയ ജയിക്കുകയും പെറു തോല്‍ക്കുകയും ചെയ്താലും തിരിച്ചാണ് സംഭവിക്കുന്നതെങ്കിലും മുകളില്‍ പറഞ്ഞ നേരിട്ടോ പ്ലേ ഓഫിനോ ഉള്ള സാധ്യത ഉറപ്പായും നില നില്‍ക്കുന്നു.. ഈ മത്സരം സമനിലയില്‍ ആവുകയാണെങ്കില്‍ അര്‍ജന്റീന ജയിച്ചാല്‍ നേരിട്ട് തന്നെ അര്‍ജന്റീനയ്ക്ക് യോഗ്യത നേടാന്‍ കഴിയും.

3.കൊളംബിയ _ പെറു മത്സരം സമനിലയില്‍ ആവുകയും , അര്‍ജന്റീന സമനിലയില്‍ കുടുങ്ങുകയും ചെയ്താല്‍ അര്‍ജന്റീനയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും


Also Read:   ആശിഷ് നെഹ്‌റ കളിയവസാനിപ്പിക്കുന്നു?; വിരമിക്കല്‍ സൂചന നല്‍കി ദേശീയ മാധ്യമങ്ങള്‍


4. പെറു തോല്‍ക്കുകയും അര്‍ജന്റീന സമനിലയില്‍ ആവുകയും ചെയ്താല്‍ സ്ഥിതി സങ്കീര്ണമാകും, ഏഴാം സ്ഥാനത്തുള്ള പരാഗ്വേയുടെ റിസള്‍ട്ട് ആയിരിക്കും നിര്‍ണ്ണായകം അവര്‍ ജയിക്കുകയാണെങ്കില്‍ അവര്‍ക്കായിരിക്കും പ്ലേ ഓഫിനുള്ള സാധ്യത.അങ്ങിനെയെങ്കില്‍ അര്‍ജന്റീന പുറത്തു പോകേണ്ടി വരും

5. അര്‍ജന്റീനക്ക് നേരിട്ടു യോഗ്യത നേടാനുള്ള സാധ്യത മറ്റൊന്ന് ചിലി ബ്രസീല്‍ മത്സരത്തില്‍ ചിലി തോല്‍ക്കുകയോ സമനിലയില്‍ കുടുങ്ങുകയോ ആണെങ്കില്‍ അര്‍ജന്റീന ജയിച്ചാല്‍ മാത്രം മതി അവര്‍ക്ക് നേരിട്ട് യോഗ്യത നേടാം…………
അര്‍ജന്റീനയില്‍ നടന്ന യോഗ്യതാ റൗണ്ടിലെ ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീനയെ തകര്‍ത്തവരാണ് ഇക്വഡോര്‍ അത്‌കൊണ്ട് തന്നെ അര്‍ജന്റീനന്‍ ജയം അത്ര എളുപ്പമാകില്ല..

ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലാണ് മത്സരം. സമുദ്ര നിരപ്പില്‍ നിന്നും 9100 അടി ഉയരത്തിലാണ് ഈ സ്റ്റേഡിയം . ഓക്‌സിജന്‍ ലഭ്യത കാര്യക്ഷമമാകില്ല എന്നത്‌കൊണ്ട് തന്നെ ഗ്രൗണ്ടും അര്‍ജന്റീനക്ക് വിലങ്ങു തടിയാവും. ഇത്രയും സമ്മര്‍ദത്തില്‍ കളിക്കാനെത്തുന്ന അര്‍ജന്റീന ഇവയെ ഒക്കെ മറി കടക്കുമോ എന്ന് കാത്തിരുന്ന് കാണാം. നാളെ പുലര്‍ച്ചെ അഞ്ചു മണിയ്ക്കാണ് മത്സരം.

കടപ്പാട്: സവാദ് തണ്ടന്‍കോലില്‍, ഗോള്‍

We use cookies to give you the best possible experience. Learn more