| Saturday, 16th June 2018, 7:03 pm

മെസ്സി വീണ്ടും പെനാല്‍റ്റി നഷ്ടപ്പെടുത്തി

സ്പോര്‍ട്സ് ഡെസ്‌ക്

മെസ്സി വീണ്ടും പെനാല്‍റ്റി നഷ്ടപ്പെടുത്തി ഐസ്‌ലണ്ടിനെതിരെ പെനല്‍റ്റി നഷ്ടപ്പെടുത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇത് മൂന്നാം പെനല്‍റ്റിയാണ് മെസ്സി അര്‍ജന്റീനയുടെ ജേഴ്‌സിയില്‍ നഷ്ടപ്പെടുത്തുന്നത്. എത്രത്തോളം സമ്മര്‍ദ്ദത്തിലാണ്‌
പ്രതീക്ഷകളുടെ ഭാരം പേറുന്ന മെസ്സി എന്ന് വ്യക്തമായി സൂചിപ്പിക്കുന്ന വിധമാണ്‌ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്. ഗോളിക്ക് വളരെ എളുപ്പതില്‍ തടുക്കാന്‍ സാധിക്കുന്ന വിധമാണ് മെസ്സി കിക്കെടുത്തത്. ഐസ്‌ലണ്ടുന്റുമായുള്ള മത്സരത്തില്‍ 1-1 എന്ന നിലയിലാണ് അര്‍ജന്റീന. മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

. 19ാം മിനുട്ടില്‍ അഗ്യൂറോയാണ് ആദ്യ ഗോള്‍ നേടിയത്. 24ാം മിനുട്ടില്‍ ആല്‍ഫ്രഡ് ഫിന്‍ബോഗ്‌സണ്‍ തിരിച്ചടിച്ചു. മത്സരം പുരോഗമിക്കുകയാണ്

Latest Stories

We use cookies to give you the best possible experience. Learn more