ന്യൂദല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്. ടിക് ടോക്ക്, യു.സി ബ്രൗസര്‍ തുടങ്ങി ഇന്ത്യയില്‍ ജനപ്രീതിയാര്‍ജിച്ച ആപ്പുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.
ഇതിനിടയില്‍ ഉയര്‍ന്നു വന്ന ചോദ്യമായിരുന്നു വീഡിയോ ഗെയിം അപ്ലിക്കേഷനായ പബ്ജി എന്തുകൊണ്ട് നിരോധിച്ചില്ല എന്നത്.
ഇന്ത്യയില്‍ ടിക് ടോക്കിനോളം തന്നെ ജനപ്രീതിയുള്ള പബ്ജി യഥാര്‍ത്ഥത്തില്‍ മുഴുവനായും ചൈനീസ് ഉടമസ്ഥതയിലുള്ളതല്ല. ദക്ഷിണകൊറിയന്‍ കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധ സ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഈ ഗെയിം വികസിപ്പിക്കുന്നത്.
ഗെയിം വിജയമായതിനു പിന്നാലെ ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ബ്ലൂഹോളുമായി കൈ കോര്‍ത്ത് ഗെയിം ചൈനയില്‍ വിതരണം ചെയ്തു. ഈ ചൈനീസ് സ്ഥാപനമാണ് പിന്നീട് ഗെയിം ഇന്ത്യയിലേക്ക് കൊണ്ടു വന്നത്.
സി.ഒ.ഡി മൊബൈല്‍ എന്നറിയപ്പെടുന്ന കോള്‍ ഓഫ് ഡ്യൂട്ടി മൊബൈല്‍ എന്ന ഗെയിമും ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല. ഈ ഗെയിം വിതരണം ചെയ്യുന്നത് ടെന്‍സെന്റ് ഗെയിമുകളുടെ അനുബന്ധ സ്ഥാപമായ ടിമി സ്റ്റുഡിയോ ആണ്. എന്നാല്‍ അപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും പബ്ലിഷ് ചെയ്യുന്നത് യു.എസിലെ ആക്ടിവിഷന്‍ എന്ന കമ്പനിയാണ്. ആപ്പിന്റെ ഉടമസ്ഥതയില്‍ മറ്റ് വിദേശ കമ്പനികള്‍ക്ക് പങ്കുള്ളതിനാലാണ് ഇത് നിരോധിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ