| Sunday, 16th February 2020, 3:39 pm

'ശ്വാസംമുട്ടുന്നുവെങ്കില്‍ പോയി ശുദ്ധവായു ശ്വസിക്കൂ...' തസ്ലിമ നസ്രിന്റെ ബുര്‍ഖ പരാമര്‍ശത്തിന് മറുപടിയുമായി എ.ആര്‍ റഹ്മാന്റെ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തസ്ലിമ നസ്രിന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍.

എ.ആര്‍ റഹ്മാന്റെ സംഗീതം എനിക്കിഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ മകളെ കാണുമ്പോഴൊക്കെ എനിക്ക് ഒരുതരം ശ്വാസം മുട്ടലാണ് എന്നായിരുന്നു ഖദീജയുടെ ബുര്‍ഖ ഇട്ടുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് തസ്ലീമ ട്വീറ്റ് ചെയ്തത്.

രാജ്യത്ത് ഇത്രയധികം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഒരു സ്ത്രീ ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കഷണം തുണിയെക്കുറിച്ചാണോ എല്ലാവരും സംസാരിക്കുന്നത് എന്നാണ് ഖദീജ പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

”എന്റെ വസ്ത്രം നിങ്ങളെ വിഷമിപ്പിക്കുന്നെങ്കില്‍ ക്ഷമിക്കണം. കുറച്ച് ശുദ്ധവായു ശ്വസിക്കൂ. കാരണം അത് എനിക്കൊരു ശ്വാസംമുട്ടലും ഉണ്ടാക്കുന്നില്ല, മറിച്ച് ഞാന്‍ നിലകൊള്ളുന്ന കാര്യങ്ങളില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു”, തസ്ലിമക്ക് മറുപടിയായി ഖദീജ പറഞ്ഞു.

സംസ്‌ക്കാരമുള്ള കുടുംബത്തിലെ വിദ്യാസമ്പന്നയായ ഒരുകുട്ടി ഇത്തരത്തില്‍ ബ്രേയ്ന്‍വാഷ് ചെയ്യപ്പുടുന്നത് വിഷമമുണ്ടാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ഫെമിനിസത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കണമെന്നും ഖദീജ തസ്ലിമയോട് പറയുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” ഫെമിനിസം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. കാരണം
മറ്റ് സ്ത്രീകളെയും അവരുടെ പിതാക്കന്മാരെയും അധിക്ഷേപിച്ച് പ്രശ്‌നങ്ങളിലേക്ക് കൊണ്ടിടുന്നതല്ല ഫെമിനസം” ഖദീജ ഇന്‍സ്റ്റാഗ്രാം പേജില്‍ പറഞ്ഞു.

ഇതാദ്യമായല്ല ഖദീജയുടെ വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയ എ.ആര്‍ റഹ്മാനു നേരെ സൈബര്‍ ആക്രമണം നടത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more