ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്നാണ് റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. രാവിലെ 7:30ഓടെയാണ് റഹ്മാനെ ആശുപത്രിയിലെത്തിച്ചത്.
റഹ്‌മാന്‍ വീട്ടിലേക്ക് മടങ്ങിയതായും ആരോഗ്യനില ത്യപ്തികരമാണെന്നും ഡി.എച്ച് സ്ഥിരീകരിച്ചു. നിര്‍ജലീകരണം നെഞ്ചുവേദനക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. റഹ്‌മാന്‍ ആരോഗ്യവാനാണെന്ന് മകന്‍ അമീറും അറിയിച്ചു.
എ.ആര്‍. റഹ്‌മാന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അപ്പോളോ ആശുപത്രിയെ സമീപിച്ചിരുന്നു.
റഹ്‌മാനെ ഇ.സി.ജി, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ പരിശോധങ്ങള്‍ക്ക് വിധേയമാക്കിയതായി സ്റ്റാലിന്‍ അറിയിച്ചു.
Content Highlight: AR Rahman discharged