| Monday, 7th July 2025, 11:10 am

പൗരസത്യ കല്‍ദായ സുറിയാനി സഭ മുന്‍ മേലധ്യക്ഷന്‍ മാര്‍ അപ്രേം അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മെത്രാപൊലീത്ത മാര്‍ അപ്രേം (85) അന്ത്രിച്ചു. തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി പൊതുരംഗത്ത് നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു.

ഇറാനില്‍ നടന്ന സുനഹദോസ് ആണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പരിപാടി. അന്ന് തന്നെ പൗരസ്ത്യ സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അമ്പത് വര്‍ഷത്തോളം കാലം സഭയുടെ തൃശൂര്‍ വിഭാഗത്തിന്റെ നേതൃ നിരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

തൃശൂര്‍ മൂക്കന്‍ തറവാട്ടില്‍ ദേവസിയുടേയും കൊച്ചുമറിയത്തിന്റേയും നാലാമത്തെ മകനായി 1940 ജൂണ്‍ 13നാണ് ജനനം. ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷനായ അദ്ദേഹം തന്റെ പിന്‍ഗാമികള്‍ക്കായി സ്ഥാനം ഒഴിയുകയായിരുന്നു.

1961 ജൂണ്‍ 25ന് ശെമ്മാശ്ശനായും പിന്നീട് 1965 ജൂണ്‍ 13ന് കശീശയായും ദെര്‍മോയില്‍ നിന്ന്‌ പട്ടം സ്വീകരിച്ച് വൈദിക ശുശ്രൂഷയില്‍ പ്രവേശിക്കുകയായിരുന്നു. 28 വയസിലാണ് മെത്രാപൊലീത്തയായത്. ഇന്ത്യയിലെ ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാപൊലീത്ത ആയിരുന്നു.

സാംസ്‌കാരിക സാഹിത്യമേഖലയില്‍ പ്രമുഖനായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി 70 ഓളം പുസ്തകങ്ങള്‍ രചിച്ചു. ശ്രീനാരായണഗുരുവിന്റെ ദൈവദശ കം സുറിയാനി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ഷാര്‍ജയിലെ വേദിയില്‍വെച്ച് അദ്ദേഹം അവതരിപ്പിച്ചിരുന്നു.

Content Highlight: Aprem Mooken passes away

We use cookies to give you the best possible experience. Learn more