| Thursday, 15th September 2016, 1:40 pm

ഐഫോണ്‍ 6എസിന്റെ വില കുത്തനെ കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോണ്‍ 6എസ് 128 ജി.ബിയുടെ വില ഇനി 60000 രൂപയായിരിക്കും.


ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപയാണ് ഇരി മോഡലുകള്‍ക്കും കുറച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്.

പുതിയ വിലയനുസരിച്ച്, നേരത്തെ 82,000 രൂപയുണ്ടായിരുന്ന ഐഫോണ്‍ 6എസ് 128 ജി.ബിയുടെ വില ഇനി 60000 രൂപയായിരിക്കും. 92,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന ഐഫോണ്‍ 6പ്ലസ് (128 ജി.ബി) 70,000 രൂപയ്ക്കു കിട്ടും. ഐഫോണ്‍ 7 മോഡലുകള്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയിലേക്ക് എത്താനിരിക്കെയാണു വില വെട്ടിക്കുറയ്ക്കുന്നതായുള്ള ആപ്പിളിന്റെ പ്രഖ്യാപനം.

ആപ്പിളിന്റെ നാലിഞ്ച് വലിപ്പമുള്ള സ്മാര്‍ട്ട് ഫോണ്‍, ഐഫോണ്‍ എസ്.ഇയുടെ വില നേരത്തെ കുറച്ചിരുന്നു. 64 ജി.ബി ഫോണിന് ഇപ്പോള്‍ 44,000 രൂപയാണു വില. നേരത്തെ ഇത് 49,000 രൂപ ആയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more