| Wednesday, 4th July 2012, 3:18 pm

ഐപാഡിന്റെ ചെറിയ പതിപ്പുമായി ആപ്പിള്‍ വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെക് ലോകത്തെ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആപ്പിള്‍ ഐപാഡിന്റെ ചെറിയ പതിപ്പിന് അധികം കാത്തിരിക്കേണ്ടി വരില്ല. ഐപാഡിന്റെ വില കുറഞ്ഞ ചെറിയ പതിപ്പ് ആപ്പിള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് ബിസിനസ്സ് സൈറ്റായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവിലെ ഐപാഡിനെക്കാളും അല്‍പ്പം ചെറുതായിരിക്കും കുഞ്ഞു ഐപാഡിന്റെ സ്‌ക്രീന്‍. ഏകദേശം 199 ഡോളറായിരിക്കും മിനി ഐപാഡിന്റെ വില.

ഗൂഗിളിന്റെ നെക്‌സസ് 7 മായി കൊമ്പ്‌ കോര്‍ക്കാന്‍ തയ്യാറായിട്ടാവും മിനി ഐപാഡിന്റെ വരവെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ഉത്പന്നത്തെപറ്റി മൗനം പാലിക്കുകയെന്ന പതിവ് നിലപാട് തന്നെയാണ് ആപ്പിള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ആപ്പിള്‍ വാര്‍ത്ത നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more