| Friday, 16th October 2015, 8:17 am

ഐഫോണ്‍ 6 ഫ്‌ളിപ്പ്കാര്‍ട്ടില്‍ 24,999 രൂപയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ ഫോണ്‍ 6 നിങ്ങള്‍ക്ക് 24,999 രൂപയ്ക്കു വാങ്ങാം. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ മാത്രം.

42,000രൂപ വിലയിലുള്ള 16 ജിബി ഐഫോണ്‍ 6 ഫോണാണ് കുറഞ്ഞ് വിലയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെ സെയിലിന്റെ ഭാഗമാണ് ഈ ഓഫര്‍.

ഈ ഓഫര്‍ ചില നിബന്ധനകള്‍ക്കു വിധേയമാണ്:

നിങ്ങള്‍ ഐ ഫോണ്‍ 5എസ് എക്‌സ്‌ചേഞ്ച് ചെയ്യുമെങ്കില്‍ മാത്രമേ വില 25,000 ആയി കുറയൂ.

ഇത് ഏറ്റവും ഒടുവിലത്തെ ഐ ഫോണ്‍ അല്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 6എസിന്റെ വില 62,000 രൂപയില്‍ നിന്നാണ് തുടങ്ങുന്നത്. അതിനാല്‍ ഐഫോണ്‍ 6 വാങ്ങാനൊരുങ്ങുന്നത് അത്രമോശം തീരുമാനമാകില്ല.

ചിലപ്പോള്‍ ഇതിലും ലാഭം ഐഫോണ്‍ 5എസ് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ അടുത്തുള്ള മൊബൈല്‍ റീട്ടെയ്‌ലറില്‍ നിന്നും ലഭിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരിടത്തിരുന്നുതന്നെ കുറഞ്ഞ വിലയില്‍ മികച്ച ഒരു ആപ്പിള്‍ ഫോണ്‍ സ്വന്തമാക്കണമെങ്കില്‍ ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ വാങ്ങുന്നതു തന്നെയാണ് നല്ലത്.

Latest Stories

We use cookies to give you the best possible experience. Learn more