ന്യൂദല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 5 നായി ഇന്ത്യക്കാര്‍ ഡിസംബര്‍ വരെ കാത്തിരിക്കണം.
ഐഫോണ്‍ 5 ന്റെ മൂന്നാം ബാച്ചിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട്, കാനഡ, യു.എസ്, ജര്‍മനി, എന്നീ രാജ്യങ്ങളാണ് ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ടാമത്തെ ബാച്ചില്‍ ആസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്‍ക്ക്, തുടങ്ങിയ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. []
സെപ്റ്റംബര്‍ 12 നാണ് ആപ്പിള്‍ ഐഫോണ്‍ ശ്രേണിയിലെ അഞ്ചാമനായ ഐഫോണ്‍ 5 പുറത്തിറങ്ങിയത്. നൂറോളം രാജ്യങ്ങളിലാണ് ഐഫോണ്‍ 5 ലഭ്യമാകുക.
ഐഫോണ്‍ 5 ന്റെ മുന്‍ഗാമിയായിരുന്ന ഐഫോണ്‍ 4എസ് 2011 നവംബര്‍ 25 നായിരുന്നു ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.