| Friday, 5th December 2014, 10:05 am

ക്രൈം ത്രില്ലറിലെ നായികയായി അപര്‍ണ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂജനറേഷന്‍ ടാഗുമായി ആദ്യകാലത്ത് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും സാന്നിധ്യമായിരുന്നു അപര്‍ണ നായര്‍. “കോക്ക്‌ടെയ്ല്‍”, “ബ്യൂട്ടിഫുള്‍” തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതെങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത അപര്‍ണ ക്രൈം ത്രില്ലറില്‍ നായികയാവുകയാണ്.

“സെന്റ് മേരിസീലെ കൊലപാതകം” എന്ന ചിത്രത്തിലാണ് അപര്‍ണ നായികയാവുന്നത്. എസ്.എന്‍ ഷിജോയിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.

സെന്റ് മേരീസ് വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലില്‍ നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഹോസ്റ്റലില്‍ നിന്നും കാണാതായ യുവതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയാണ്. ഈ കൊലപാതകത്തിന്റെ അന്വേഷണമാണ് കഥ.

ചിത്രത്തില്‍ ഒരു മുന്‍നിര ടെക്‌സ്റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേളായാണ് അപര്‍ണ എത്തുന്നത്. ഷിജോയിയുടെ ആദ്യ ചിത്രമാണിത്. ഷിജോയി മധു കൈതപ്രത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പൂജിത മേനോന്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ഉല്ലാസ് പന്തളം എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ 17ന് തിരുവനന്തപുരത്ത് ആരംഭിക്കും.

ഈ ചിത്രത്തിന് പുറമേ താരമ എന്ന ആര്‍ട്ട്ഫിലിമിലും അപര്‍ണ വേഷമിടുന്നത്. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് അപര്‍ണ എത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more