[]ചായാഗ്രാഹകനും സംവിധായകനുമായ അനീഷ് ഉപാസനയുടെ രണ്ടാമത്തെ ചിത്രമായ സെക്കന്‍ഡ്‌സില്‍ അപര്‍ണ നായര്‍ നായികയാവുന്നു.
ജ്വലറി സേല്‍സ് മാനേജരായാണ് അപര്‍ണ ചിത്രത്തില്‍ എത്തുന്നത്. വളരെ ബോള്‍ഡും സ്‌റ്റൈല്‍ഷുമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥയെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സംവിധായകന്‍ അനീഷ് പറഞ്ഞു. ഒരു ത്രില്ലര്‍ മൂവി തന്നെയാണ്. നാല് വ്യത്യസ്തമായ ട്രാക്കിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തുല്യ പ്രാധാന്യമുള്ളവരാണ്. ചിത്രത്തില്‍ ജോഡികള്‍ ഇല്ല. ഓരോ കഥാപാത്രവും ഒറ്റയ്ക്കുള്ള ശക്തമായ റോളുകളാണെന്നും സംവിധായകന്‍ പറയുന്നു.