| Friday, 1st August 2025, 12:50 pm

ആ തമിഴ് ചിത്രത്തിന്റെ ടീമിലാരും എന്നോട് തടിയെ കുറിച്ച് മോശമായി സംസാരിച്ചില്ല: അപര്‍ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് അപര്‍ണ ബാലമുരളി. മലയാളത്തിന് പുറമെ തമിഴിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ അപര്‍ണയ്ക്ക് സാധിച്ചിരുന്നു. ധനുഷ് നായകനായി എത്തിയ രായന്‍ എന്ന സിനിമയില്‍ അപര്‍ണയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ രായന്‍ സിനിമയെ കുറിച്ചും ആ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കുറിച്ചും പറയുകയാണ് നടി. തനിക്ക് വളരെയധികം ആത്മവിശ്വാസം കിട്ടിയ സിനിമയാണ് രായന്‍ എന്നാണ് അപര്‍ണ പറയുന്നത്.

രായന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ധനുഷ് സാര്‍ ഒരുപാട് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സാറ് മാത്രമല്ല, ആ ടീം മുഴുവനും ആത്മവിശ്വാസം നല്‍കി. ഇടക്ക് ഞാന്‍ നന്നായി തടിവെച്ചിട്ട് എല്ലാവരും എന്നെ മാക്സിമം തളര്‍ത്താന്‍ നോക്കിയിരുന്നു.

അതൊന്നും ശ്രദ്ധിക്കേണ്ടതില്ലെങ്കിലും നിരന്തരം എല്ലാവരും പറയുമ്പോള്‍ നമ്മളും ബോധപൂര്‍വം ഓരോന്നും ശ്രദ്ധിക്കും. തുടര്‍ച്ചയായി ആളുകള്‍ വണ്ണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം.

ഇവരൊക്കെ ചിന്തിക്കാതെ സംസാരിക്കുന്നതെന്താണെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഭാരം കുറഞ്ഞു. എന്നാലും ആ സമയത്ത് രായന്‍ ടീമിലെ ആരും ബോധപൂര്‍വമോ അല്ലാതെയോ എന്നോട് മോശമായി സംസാരിച്ചിട്ടേയില്ല,’ അപര്‍ണ ബാലമുരളി പറയുന്നു.

താന്‍ സ്‌ക്രീനില്‍ ഏറ്റവും നന്നായിട്ട് പെര്‍ഫോം ചെയ്യണമെന്നേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവരോടൊക്കെ നന്ദിയുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. എത്ര ഉയരത്തിലെത്തിയാലും താനെപ്പോഴും നന്ദിയുള്ളവളായിരിക്കുമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

രായന്‍:

ധനുഷ് രചനയും സംവിധാനവും നിര്‍വഹിച്ച് 2024ല്‍ പുറത്തിറങ്ങിയ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് രായന്‍. ധനുഷ് തന്നെയാണ് ഈ സിനിമയില്‍ ടൈറ്റില്‍ റോളില്‍ എത്തുന്നത്.

അപര്‍ണ ബാലമുരളിക്ക് പുറമെ ദുഷാര വിജയന്‍, എസ്.ജെ. സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, സെല്‍വരാഘവന്‍, പ്രകാശ് രാജ്, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയ മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.

Content Highlight: Aparna Balamurali Talks About Raayan Movie Team

Latest Stories

We use cookies to give you the best possible experience. Learn more