| Sunday, 5th October 2025, 2:51 pm

ഡബ്ബിങ് ചെയ്യാത്തത് കാരണം ആ ചിത്രത്തിന് അവാർഡ് കിട്ടാതെ പോകരുതെന്ന് എന്നോട് പറഞ്ഞു: അപർണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് അപർണ ബാലമുരളി. സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ നടി പിന്നീട് സിനിമാമേഖലയിൽ സജീവമാകുകയായിരുന്നു.

അഭിനയത്തിന് പുറമേ ഗായിക എന്ന ലേബലിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അപർണ. മലയാളത്തിന് പുറമെ തമിഴിലും അവർ മികച്ച വേഷങ്ങൾ ചെയ്തു. സൂരറൈ പോട്ര് എന്ന സിനിമയിലൂടെ ദേശീയ അവാർഡും നടി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ചും സംവിധായിക സുധ കൊങ്ങരയെക്കുറിച്ചും സംസാരിക്കുകയാണ് അപർണ ബാലമുരളി.

‘ശരിക്കും അവർ ഡബ്ബ് ചെയ്യുന്നതിന് മറ്റ് ആർട്ടിസ്റ്റുകളെ നോക്കിയിരുന്നു. എന്നാൽ സുധ മാമിന് അതൊട്ടും ഓക്കെയായിരുന്നില്ല. എന്നിട്ടാണ് ഞാൻ പോയത്. ഒരാഴ്ചയോളം സമയം എടുത്തിട്ടാണ് ഡബ്ബ് ചെയ്തത്. മധുരയിൽ നിന്നുള്ള ഒരു സ്ത്രീ എന്റെ കൂടെയുണ്ടായിരുന്നു ഡബ്ബിങ് സമയത്ത്. അവരും എന്നെ സഹായിച്ചു. എന്റെ കൂടെ ഡബ്ബിങ് സ്റ്റുഡിയോയിൽ ഇരുന്നിട്ടാണ് ഓരോ കറക്ഷൻസ് ചെയ്തതൊക്കെ,’ അപർണ ബാലമുരളി പറഞ്ഞു.

ഡബ്ബിങ് സമയത്ത് ഉർവശി വന്നിരുന്നെന്നും അപ്പോഴും കുറച്ച് കറക്ഷൻസ് പറഞ്ഞു തന്നുവെന്നും അപർണ ബാലമുരളി പറഞ്ഞു. അത് കഴിഞ്ഞിട്ട് മാം തന്നോട് ‘അഥവാ ഇനി എന്തെങ്കിലും അവാർഡിന് കൺസിഡർ ചെയ്യുകയാണെങ്കിൽ ഡബ്ബ് ചെയ്തില്ല എന്ന കാരണം കൊണ്ട് അവാർഡ് കിട്ടാതെ പോകരുത്’ എന്ന് പറഞ്ഞതെന്നും അപർണ കൂട്ടിച്ചേർത്തു.

സൂരറൈ പോട്ര്

സുധ കൊങ്ങര സംവിധാനം ചെയത് സൂരറൈ പോട്ര് എന്ന ചിത്രം 2020ലാണ് റിലീസ് ചെയ്തത്. അപർണ ബാലമുരളി, സൂര്യ, ഉർവശി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമിച്ചത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2D എമന്റർടെയ്‌മെന്റ്‌സും സിഖ്യ എമന്റർടെയ്‌മെന്റുമാണ് ചേർന്നാണ്.

മികച്ച നടി, മികച്ച തിരക്കഥ, മികച്ച നടൻ എന്നീ ദേശീയ അവാർഡുകൾ ചിത്രം സ്വന്തമാക്കി.

Content Highlight: Aparna Balamurali Talking about Soorarai Pottru Cinema

We use cookies to give you the best possible experience. Learn more