| Friday, 26th September 2025, 3:20 pm

ഫഹദിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല; ആ സെറ്റ് അത്രയും ചില്ലായിരുന്നു: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലെനെ കുറിച്ചും മഹേഷിന്റെ പ്രതികാരം സിനിമയുടെ സെറ്റിലെ ഓര്‍മകളും പങ്കുവെക്കുകയാണ് അപര്‍ണ ബാലമുരളി. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ഫഹദിന്റെ കൂടെ രണ്ട് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. പേഴ്‌സണലിയും എനിക്ക് അദ്ദേഹത്തെ അറിയാം. മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് ധൂമത്തില്‍ വര്‍ക്ക് ചെയ്യുമ്പോഴും ഫഹദിനുള്ള ആ ഓറ ഒരുപോലെയാണ്.

ആദ്യം ഒപ്പം നിന്ന് അഭിനയിക്കുമ്പോഴും എനിക്ക് അങ്ങനെ ടെന്‍ഷനോ ഒന്നും ഉണ്ടായിരുന്നില്ല. ഫഹദ് വളരെ ക്യാഷ്വലായിട്ടാണ് സംസാരിക്കുക. പിന്നെ സെറ്റില്‍ അവര്‍ തമ്മില്‍ ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്. സെറ്റ് മുഴുവനും അടിപൊളിയായിരുന്നു,’ അപര്‍ണ പറഞ്ഞു.

താന്‍ മാത്രമായിരുന്നു ആ സെറ്റില്‍ പുതിയൊരാളെന്നും എന്നാല്‍ വളരെ കംഫര്‍ട്ടബിളാക്കി നല്ല സമയം തന്നിട്ടാണ് മഹേഷിന്റെ പ്രതികാരത്തില്‍ ഒരോ സീനുകളും ദിലീഷ് പോത്തന്‍ ചെയ്യിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഫോട്ടോ മാഗസിനില്‍ വന്നിട്ട് മഹേഷിനെ കാണാന്‍ പോകുന്ന ഷോട്ടിലൊക്കെ ഒരുപാട് റിഹേഴ്‌സല്‍ പോയിരുന്നു. ആ സീനൊക്കെ എങ്ങനെ ചെയ്യണമെന്നുള്ളതില്‍ ആശയകുഴപ്പമുണ്ടായിരുന്നു. പക്ഷേ അതൊക്കെ എനിക്ക് അവര്‍ ഈസിയാക്കി തന്നു. ആ പര്‍ട്ടിക്കുലര്‍ സീന്‍ നന്നായി വരണമെന്ന് ദിലീഷേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു. അതിന് ഒരുപാട് റിഹേഴ്‌സല്‍ ചെയ്യുകയും ചെയ്തു,’ അപര്‍ണ ബാലമുരളി പറയുന്നു.

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം 2016ലാണ് തിയേറ്ററുകളില്‍ എത്തിയത്. സിനിമ തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നു.

Content highlight: Aparna Balamurali shares her memories of Fahad and the sets of Maheshinte prethikaram 

We use cookies to give you the best possible experience. Learn more