സിനിമയില്‍ എനിക്ക് തുടക്കം മുതലേ ഒരു പ്രിവിലേജ് ഉണ്ടായിരുന്നുവെന്നും സിനിമാ മേഖലയിലെ മറ്റ് സഹപ്രവര്‍ത്തകര്‍ അത്ര നല്ല അനുഭവങ്ങളിലൂടെയല്ല കടന്നുപോയതെന്ന് തനിക്ക് അറിയാമെന്നും നടി അപര്‍ണ ബാലമുരളി. അത് തന്നെ വല്ലാതെ അണ്‍കംഫര്‍ട്ടബിളാക്കുന്നുണ്ടെന്നും അപര്‍ണ പറഞ്ഞു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
അപര്‍ണ ബാലമുരളി PHOTO: Aparna balamurali/ facebook.com
‘ ഞാന്‍ ഇത്രയും ലക്കിയായിട്ട്, വളരെ പ്രിവിലേജ്ഡ് ആയി വന്നിട്ട് എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ആ പ്രിവലേജ് ഇല്ല. അവരില്‍ പലരും സിനിമാ മേഖലയില്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ വളരെ മോശമാണ്. അതില്‍ എനിക്ക് വലിയ കുറ്റ ബോധം ഉണ്ട്. ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ വരുന്ന മാറ്റങ്ങളില്‍ എനിക്ക് സന്തോഷമുണ്ട്.
എന്തെങ്കിലും ഒരു പ്രശ്‌നം വന്നാല്‍ പോയി പറയാന്‍ ഒരു ഇടമുള്ളത് എല്ലാവര്‍ക്കും കംഫര്‍ട്ടബിളായിട്ടുള്ള കാര്യമാണ്. നിങ്ങള്‍ക്ക് പോയി പരാതി പറയാന്‍ ഒരു സ്ഥലമുണ്ട്. പ്രധാനമായും എല്ലാം സംസാരിക്കാനുള്ള ഒരു ഫ്രീഡം ഇപ്പോഴുണ്ട്. അത് മാറിയിട്ടുണ്ട്. ആ ഒരു സാഹചര്യം ഇനിയും മുന്നോട്ട് പോകും,’ അപര്‍ണ പറഞ്ഞു.
ഇപ്പോള്‍ സഹായിക്കാന്‍ ഒരുപാട് ആളുകളുണ്ടെന്നും തന്നോട് വന്ന് പറഞ്ഞാല്‍ തനിക്കെങ്കിലും അവരെ സഹായിക്കാന്‍ പറ്റുമെന്നും അപര്‍ണ പറഞ്ഞു. തനിക്ക് ഏറ്റവും ആദ്യം ചെയ്യാന്‍ കഴിയുക എന്നത് അവരെ കേള്‍ക്കുകയാണെന്നും അപര്‍ണ ബാലമുരളി പറഞ്ഞു. അവര്‍ പറയുന്നത് കേള്‍ക്കാന്‍ ആളുകളുള്ളത് നല്ലൊരു കാര്യമാണെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അപര്‍ണ ബാലമുരളി.
ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിക്കുകയും മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത അപര്‍ണ പിന്നീട് തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു.മിണ്ടിയും പറഞ്ഞും ആണ് അപര്‍ണയുടേതായി വരാനിരിക്കുന്ന ചിത്രം.
Content Highlight: Aparna Balamurali says she is upset that others do not have the privilege she has in the film industry