| Monday, 15th June 2026, 1:24 pm

ചിന്ന ചിന്ന ആസൈയില്‍ നേരിട്ട ഏറ്റവും വലിയ ചലഞ്ച്; മെസ്സ് അപ്പ് ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: അപര്‍ണ ബാലമുരളി

ഫസീഹ പി.സി.

ഇന്ദ്രന്‍സിനെ നായകനാക്കി പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. ജൂണ്‍ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ റോജ എന്ന മണിരത്‌നം ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുബാലയാണ് നായിക. അപര്‍ണ ബാലമുരളിയും സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അപര്‍ണ. തമിഴ് ഫ്‌ലുവന്റായി സംസാരിക്കാനറിയില്ലെങ്കിലും ചിത്രത്തില്‍ തനിക്ക് ഒരിക്കലും ഭാഷയായിരുന്നില്ല വെല്ലുവിളിയെന്നും ഡാന്‍സായിരുന്നു ചാലഞ്ചിങ്ങായി തോന്നിയതെന്നും താരം പറഞ്ഞു.

കഥക് താനിതുവരെ ചെയ്തിട്ടില്ലാത്ത ഒന്നായിരുന്നുവെന്നും എന്നാല്‍, വാരാണസി പോലെത്തെ മനോഹരമായ ലൊക്കേഷനില്‍ ഒരിക്കലും മെസ് അപ്പ് ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

‘ഞാന്‍ അങ്ങനെ തമിഴ് ഫ്‌ലുവന്റായി സംസാരിക്കുന്ന ഒരാളല്ല. ഇപ്പോള്‍ തമിഴില്‍ സംസാരിക്കൊനൊക്കെ പറ്റുന്നുണ്ട്. തമിഴ് ഒരിക്കലും ഏലിയന്‍ ഭാഷയല്ല. സിനിമയിലായാലും ഒരുപാട് പേര് പരിചയമുള്ളതാണല്ലോ, അതിനാല്‍ തന്നെ ഭാഷ വലിയ പ്രശ്‌നമായിരുന്നില്ല. പക്ഷേ, ഡാന്‍സായിരുന്നു സിനിമയില്‍ എന്റെ ഏറ്റവും വലിയ ചലഞ്ച്.

കഥക്കായിരുന്നു ചെയ്യാനുണ്ടായിരുന്നത്. ഇക്കാര്യം ഞാനിതുവരെ ചെയ്യാത്ത ഒന്നായിരുന്നു. അത് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റി. പക്ഷേ, അത് ഞാന്‍ ഒരിക്കലും മെസ് അപ്പ് ചെയ്യരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം, വാരാണസി പോലത്തെ ഒരു മനോഹരമായ ലൊക്കേഷനില്‍ ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് തെറ്റ് ഉണ്ടാവരുത് എന്നായിരുന്നു. അത് ഞാന്‍ എന്‍ജോയ് ചെയ്‌തൊരു ചലഞ്ചാണ്,’ അപര്‍ണ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിന്ന ചിന്ന ആസൈയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ വാരണാസി പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, മധുബാല, അപര്‍ണ എന്നിവര്‍ക്ക് പുറമെ, വിഷ്ണു അഗസ്ത്യ, ജാഫര്‍ സാദിഖ്, തമ്പി രാമയ്യ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

നവാഗതയായ വര്‍ഷ വാസുദേവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മിക്കുന്ന ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ്.

Content Highlight: Aparna Balamurali says dancing challenge she faced in Chinna Chinna Aasai movie

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more