കവി, നിരൂപകൻ, എഡിറ്റർ, സിനിമാ-വീഡിയോ എഴുത്തുകാരൻ എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് അൻവർ അലി. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മായാനദി’, ‘മാലിക്’ തുടങ്ങിയ പ്രമുഖ ചലച്ചിത്രങ്ങൾക്കായി അദ്ദേഹം നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്രമേഖലയിലെ സിനിമകളുടെ ഫോർമാറ്റുകൾ തിരുത്തപ്പെടുന്നതിനെ കുറിച്ച് സംസാരിക്കുകയനാണ് അൻവർ അലി.
മിഡ് സിനിമകളെ കുറിച്ചും, സംവിധായകൻ കെ ജി ജോർജിന്റെ സിനിമകളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സമകാലിക മലയാളം
ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരേസമയം എസ്തറ്റിക് ഡിസിപ്ലിൻസ് ഫോളോ ചെയ്യുക, ഒപ്പം ഫിലിം ഇൻഡസ്ട്രിയുടെ നിയമങ്ങൾ നോക്കുമ്പോൾ പണവും സിനിമയും മുടങ്ങാനും പാടില്ല. രണ്ടും കലർന്നുണ്ടായ സിനിമയ്ക്ക് കേരളത്തിൽ ഒരു ചരിത്രമുണ്ട്. ‘മിഡ് സിനിമ’ എന്നാണ് അതിനെ പണ്ട് വിളിച്ചിരുന്നത്. കെ. ജി. ജോർജ് ഗംഭീര ഫിലിം മേക്കറാണ്. എസ്തറ്റിക്കലി ബ്രില്യന്റായ ഒരു ഫിലിം മേക്കർ തന്നെയായിരുന്നു അദ്ദേഹം. പക്ഷേ, ഇൻഡസ്ട്രിക്കുള്ളിൽ അദ്ദേഹം പ്രവർത്തിച്ചത് ഈ മിഡ് സിനിമയിലാണ്.
അൻവർ അലി.Photo: Wikepedia
പത്മരാജൻ, ഭരതൻ, മോഹൻ എന്നിവരൊക്കെ ഇത്തരം മിഡ് സിനിമകളുടെ ഭാഗമായിരുന്നു. വലിയ പണമുടക്കുള്ള ഒരു മാധ്യമമായതിനാൽ സാമ്പത്തിക നഷ്ടം വരരുത് എന്ന കരുതലും, അതേസമയം എസ്തറ്റിക്കലി ബ്രില്യന്റായി സിനിമ നിർമ്മിക്കണം എന്ന ആഗ്രഹവും ഉണ്ടാകും. രണ്ടു കാര്യങ്ങൾക്കും പരിമിതികളും ഉണ്ടാകും. പക്ഷേ, ഇവരുടെ ആശങ്കകൾ ഈ രണ്ടു കാര്യങ്ങളും കൂടിച്ചേർന്ന ഒന്നായിരുന്നു,’ അൻവർ അലി
എസ്തറ്റിക് ഫിലിമുകളെ കുറിച്ചും അൻവർ അലി സംസാരിക്കുന്നു. സംവിധായകൻ ചിദംബരത്തിന്റെ സിനിമകളെയും അദ്ദേഹത്തിന്റെ സംവിധാന മികവിനെയും അൻവർ അഭിനന്ദിച്ചു സംസാരിച്ചു.
‘ഇടക്കാലത്ത് ഇതിന്റെ തുടർച്ച കുറച്ച് ദുർബലമായിട്ടുണ്ടാകാം, എന്നാൽ ഇപ്പോൾ ആ തുടർച്ച വീണ്ടും ലഭിക്കുന്നുണ്ട്. നീണ്ടകാലത്തെ മെഗാസ്റ്റാർഡം ഒക്കെ മാറി, അവർക്ക് വയസ്സാവുകയും പുതിയ തലമുറ വരേണ്ട സമയം ആകുകയും ചെയ്തു. മറ്റ് ഭാഷകളിലെ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ആർട്ടിസ്റ്റിക് കൺസേണും സോഷ്യൽ കൺസേണുമുള്ള സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്.
ചിദംബരം. Photo: IMDb
എന്നാൽ ‘ആർട്ട് ഓഫ് ഫിലിം മേക്കിങ്’ എന്ന് പറയുന്നത് കുറച്ചുകൂടി വ്യത്യസ്തമായ ഒന്നാണ്. ‘ഈ.മ.യൗ’ പോലുള്ള സിനിമകളും കൃഷാന്തിന്റെ ചിത്രങ്ങളുമൊക്കെയാണ് പൂർണ്ണമായും ‘എസ്തറ്റിക് ഫിലിമുകൾ’ എന്ന് പറയുന്നത്. അവയ്ക്ക് വലിയ തിയേറ്റർ ഓഡിയൻസ് ഉണ്ടാകണമെന്നില്ല, പലപ്പോഴും ഫിലിം ഫെസ്റ്റിവലുകളിലാണ് പ്രദർശിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ആ അവസ്ഥ മാറിക്കൊണ്ടിരിക്കും.
പണ്ട് കെ. ജി. ജോർജ്ജ് ഒക്കെ ചെയ്തതിന്റെ തുടർച്ചയാണ് ഇന്ന് ഇൻഡസ്ട്രിയിൽ ചിദംബരത്തെപ്പോലുള്ള സംവിധായകർ ചെയ്യുന്നത്. സ്വന്തം കരിയർ ഇൻഡസ്ട്രിക്കുള്ളിൽ നിലനിർത്തുമ്പോൾ തന്നെ എസ്തറ്റിക്‌സ് പൂർണമായി ഉപേക്ഷിക്കാൻ കഴിയില്ലെന്ന ചിന്തയിൽ നിന്നാണ് ‘മിഡ് സിനിമ’ ഉണ്ടാകുന്നത്. അതിന്റെ വക്താവ് എന്ന നിലയിൽ ചിദംബരത്തിന്റെ സിനിമകൾക്ക് വലിയ പ്രാധാന്യമുണ്ട്,’അൻവർ അലി പറയുന്നു.
Content Highlight: Anwar Ali says about director Chidambaram