| Saturday, 13th May 2017, 1:11 pm

തഴയപ്പെട്ട ആദ്യ ഓഡീഷന്‍; അവിടെ നിന്നും ദേവസേനയിലേക്കും ലേഡി സൂപ്പര്‍ സ്റ്റാറിലേക്കും വളര്‍ന്ന് അനുഷ്‌ക; വൈറലായി അനുഷ്‌കയുടെ ആദ്യ ഫോട്ടോഷൂട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അനുഷ്‌ക ഷെട്ടി, തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടി. ലേഡി സൂപ്പര്‍ സ്റ്റാര്‍. ബാഹുബലി എന്ന ചിത്രത്തിലെ ദേവസേനയിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയങ്കരിയായി അനുഷ്‌ക മാറിയിരിക്കുകയാണ്. ഗ്ലാമര്‍ മാത്രമല്ല, തനിക്ക് അഭിനയിക്കാനും കഴിയുമെന്നും അനുഷ്‌ക തെളിയിച്ചു കഴിഞ്ഞു.


Also Read: ഞാവല്‍പ്പഴം ഇന്ത്യയെ കറന്റടിപ്പിക്കുമോ?


എന്നാല്‍ ആ താരപ്രഭയിലേക്ക് എത്തുന്നതിന് മുമ്പ് അനുഷ്‌കയ്ക്ക് ഒരു കാലമുണ്ടായിരുന്നു. അവസരം ചോദിച്ച് ഓഡീഷനുകള്‍ നല്‍കിയ കാലം. അത്തരത്തിലൊരു ഫോട്ടോ ഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു കന്നഡ ചിത്രത്തിന്റെ ഓഡീഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

എന്നാല്‍ അന്ന് അനുഷ്‌ക സെലക്ടായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാവ് അനുഷ്‌കയെ തള്ളിക്കളയുകയായിരുന്നു. സിനിമയിലേക്കുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അനുഷ്‌ക തളര്‍ന്നില്ല. പിന്നീട് 2005 ല്‍ തെലുങ്ക് ചിത്രമായ സൂപ്പറിലൂടെ നടിയായി അഭിനയരംഗത്തേക്ക് അനുഷ്‌ക എത്തുകയായിരുന്നു.

2006 ല്‍, തന്നെ ലേഡി സൂപ്പര്‍ സ്റ്റാറാക്കിയ, എസ്.എസ് രാജമൗലിയുടെ വിക്രമരുഡു എന്ന ചിത്രമായിരുന്നു അനുഷ്‌കയുടെ കരിയറിലെ വഴിത്തിരിവ്. അതോടെ തെലുങ്കിലെ മുന്‍നിര നായികയായി മാറിയ അനുഷ്‌ക പിന്നീട് തെലുങ്കിലും തമിഴിലുമൊക്കെയായി മുന്നോട്ടു തന്നെ യാത്ര തുടരുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more