| Thursday, 14th December 2017, 5:43 pm

'ചിത്രങ്ങളില്‍ കാണുന്ന പോലെ അത്ര കളര്‍ഫുള്ളായിരുന്നില്ല വിരുഷ്‌കയുടെ കല്യാണം'; വിവാഹവേദിയടക്കം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നെന്ന് വെഡ്ഡിംഗ് ഡിസൈനര്‍ ദേവിക

എഡിറ്റര്‍

മുംബൈ: ബോളിവുഡ് നായിക അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടേയും വിവാഹമായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലേയും കായിക രംഗത്തേയും പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന വിവാഹം പക്ഷെ അത്ര സുഖകരമായല്ല നടന്നതെന്നാണ് വെഡ്ഡിംഗ് ഡിസൈനറായ ദേവിക നാരായണ്‍ പറയുന്നത്.

ഇറ്റലിയിലെ ടസ്‌കാനിയിലെ ബോര്‍ഗോ ഫിനോച്ചീറ്റോ എന്ന റിസോര്‍ട്ടിലായിരുന്നു വിവാഹം നടന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. എന്നാല്‍ വിവാഹത്തിന്റെ വേദിയടക്കം അവസാന നിമിഷം മാറ്റേണ്ടി വന്നെന്നാണ് ദേവിക പറയുന്നത്.

കാലാവസ്ഥയായിരുന്നു വിരാട്-അനുഷ്‌ക വിവാഹത്തില്‍ വില്ലനായെത്തിയത്. “ഇറ്റലിയില്‍ ഇത് വിന്റര്‍ കാലമാണ്. ഈ സമയത്ത് ഇവിടെയാരും വിവാഹം കഴിക്കാറില്ല. വിവാഹ ദിവസം രാവിലെ ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ ചുറ്റും മഞ്ഞ് മൂടികിടക്കുകയായിരുന്നു. ഉച്ചയായിട്ടും മഞ്ഞ് മാറിയില്ല. അതോടെ ഞങ്ങള്‍ ആശങ്കയിലായി. ഒടുവില്‍ ഔട്ട് ഡോറില്‍ നിന്നും ഇന്‍ ഡോറിലേക്ക് വേദി മാറ്റി വെക്കുകയായിരുന്നു.” ദേവിക പറയുന്നു.

വിവാഹത്തെ കുറിച്ച് ഒരുപാട് ആഗ്രഹങ്ങളുള്ള വധുവായിരുന്നു അനുഷ്‌ക. ” അനുഷ്‌ക ഒരു ടിപ്പിക്കല്‍ വധുവായിരുന്നു. റഫറന്‍സിന് ഫോട്ടോയുമായാണ് അവള്‍ വന്നത്. എല്ലാം അവളുടെ ഐഡിയയായിരുന്നു. ഞങ്ങള്‍ പ്ലാന്‍ ചെയ്‌തെന്ന് മാത്രം.” ദേവിക കൂട്ടിച്ചേര്‍ത്തു.

വിരുഷ്‌കയുടെ വിവാഹം പൂര്‍ണ്ണമായും ഇന്ത്യന്‍ രീതികള്‍ പിന്തുടര്‍ന്നതായിരുന്നുവെന്നും സംഗീതും മെഹന്തിയുമൊക്കെയായിരുന്നു ഉത്സവപ്രതീതിയായിരുന്നുവെന്നും ദേവിക പറയുന്നു. മെഹന്തിയുടെ അന്ന് രാത്രി സംഗീത വിരുന്നൊരുക്കിയിരുന്നു. എന്നാല്‍ പെട്ടെന്ന് മഴ പെയ്തതോടെ എല്ലാം അവതാളത്തിലായെന്നും പരിപാടി പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നെന്നും ദേവിക പറയുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more